മയക്കുമരുന്ന് മാഫിയക്കെതിരെ മുന്നറിയിപ്പുമായി പൊന്ന്യം പാലത്ത് ബോർഡ് സ്ഥാപിച്ചു

മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി പൊന്ന്യം പാലത്തെ നാട്ടുകാർ. ഇക്കാര്യമുന്നയിച്ച് ഫ്ലക്സ് ബോർഡ് ഉയർത്തുകയും ചെയ്ത ഫ്ലക്സ് ബോർഡിലെ വാക്കുകൾ

 

തലശേരി : മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി പൊന്ന്യം പാലത്തെ നാട്ടുകാർ. ഇക്കാര്യമുന്നയിച്ച് ഫ്ലക്സ് ബോർഡ് ഉയർത്തുകയും ചെയ്ത ഫ്ലക്സ് ബോർഡിലെ വാക്കുകൾ  ഇങ്ങനെയാണുള്ളത്. കഞ്ചാവ് എംഡി എം എ പോലുള്ള ലഹരി നിരോധിത ലഹരി വസ്‌തുക്കളുടെ വിൽപ്പനയും ഉപയോഗവും കണ്ടെത്തിയാൽ കഠിനമായ നടപടികൾ നേരിടേണ്ടി വരും.

നാട്ടുകാർ ഇത് ശക്തമായി പ്രതിരോധിക്കുമെന്നതിൽ യാതൊരു സംശയവും വേണ്ട.അത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കൈകാര്യം ചെയ്തിരിക്കും. അതിൽ യാതൊരു സംശയവും വേണ്ട, ചോദിക്കാൻ വരുന്നവനും അടി കിട്ടും.പോലീസിൽ ഏൽപ്പിക്കുകയും ചെയ്യുമെന്നാണ് നാട്ടുകാർ സ്ഥാപിച്ച ഫ്ളക്സ് ബോർഡിലെ മുന്നറിയിപ്പ്.