ഇടതു-വലതു മുന്നണികളുടെ ഒത്തുകളി രാഷ്ട്രീയം അവസാനിപ്പിക്കും: സദാനന്ദ ഷെട്ട് തനവാഡെ എം.പി
കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കുമെന്ന സദാനന്ദ ഷെട്ട് തനവാഡെ. അഴീക്കോട് നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. രഞ്ജിത്തിന്റെ വികസന
കണ്ണൂര്‍: കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കുമെന്ന സദാനന്ദ ഷെട്ട് തനവാഡെ. അഴീക്കോട് നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. രഞ്ജിത്തിന്റെ വികസന രേഖ പ്രകാശനം ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യ വികസനത്തിനായി നിരവധി പദ്ധതികളാണ് മോദി സര്‍ക്കാര്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നത്.
ആയുഷ്മാന്‍പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന, ജല്‍ജീവന്‍ മിഷന്‍ തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പിലാക്കുമ്പോഴും രാഷ്ട്രീയപ്രേരിതമായ എതിര്‍പ്പ് കാരണം ഇത്തരം പദ്ധതികളൊന്നും തന്നെ കേരളത്തില്‍ നടപ്പിലാക്കുന്നില്ല. ഇത്തരം രാഷ്ട്രീയ സാഹചര്യത്തിന് ഈ തെരഞ്ഞെടുപ്പോടെ ബിജെപി അന്ത്യം കുറിക്കും. വിദ്യാഭ്യാസ മേഖലയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ സംസ്ഥാനമാണ് കേരളമെങ്കിലും മികച്ച തൊഴില്‍ സാധ്യതകളില്ലാത്തതിനാല്‍ അഭ്യസ്തവിദ്യര്‍ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്.
കേരളത്തിന്റെ വികസനത്തിന് ഇവിടെയും ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരണം. ഭാരതം ഇന്ന് ലോകത്തെ നാലാമത്തെ സാമ്പത്തികശക്തിയായി ഉയര്‍ന്നു കഴിഞ്ഞു. കേരളത്തിലും സമാനമായ രീതിയില്‍ വികസന സാധ്യതകള്‍ കൊണ്ടുവരേണ്ടതുണ്ട്. അതുകൊണ്ടു തന്നെ കേരളത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടത് എല്ലാവരുടെയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അഴീക്കോട് നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി കെ. രഞ്ജിത്ത്, ബിജെപി സൗത്ത് ജില്ലാ സെക്രട്ടറി കെ.പി. ഹരീഷ് ബാബു, ചക്കരക്കല്‍ മണ്ഡലം വൈസ് പ്രസിഡന്റ് വിപിന്‍ ഐവര്‍കുളം, ജനറല്‍ സെക്രട്ടറി അജയന്‍ അഞ്ചരക്കണ്ടി,ധര്‍മ്മടം മണ്ഡലം വൈസ് പ്രസിഡന്റ് ആര്‍. ഷംജിത്ത് എന്നിവര്‍ പങ്കെടുത്തു