അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളെ വേട്ടയാടാൻ രാഷ്ട്രീയ ഗൂഡാലോചന നടന്നു: എം.വി ജയരാജൻ
യൂത്ത് ലീഗ് പ്രവർത്തകൻഅരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളെ പ്രതികളാക്കാൻ യുഡിഎഫ് സർക്കാർ കള്ളസാക്ഷികളെയും വ്യാജ തെളിവുകളെയും ഉപയോഗിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. കോടതി വിധി വന്നതിന് ശേഷം കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ സിപിഎം നേതൃത്വത്തിനെതിരെ നടന്നത് വലിയ രാഷ്ട്രീയ ഗൂഢാലോചനയായിരുന്നുവെന്നും എന്നാൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു
കണ്ണൂർ: യൂത്ത് ലീഗ് പ്രവർത്തകൻഅരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം നേതാക്കളെ പ്രതികളാക്കാൻ യുഡിഎഫ് സർക്കാർ കള്ളസാക്ഷികളെയും വ്യാജ തെളിവുകളെയും ഉപയോഗിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. കോടതി വിധി വന്നതിന് ശേഷം കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ സിപിഎം നേതൃത്വത്തിനെതിരെ നടന്നത് വലിയ രാഷ്ട്രീയ ഗൂഢാലോചനയായിരുന്നുവെന്നും എന്നാൽ ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കിയെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധി യുഡിഎഫിന്റെ രാഷ്ട്രീയ പ്രേരിത നടപടികൾക്കേറ്റ വലിയ തിരിച്ചടിയാണെന്നും എം വി ജയരാജൻ പറഞ്ഞു.
ലീഗ് പ്രവർത്തകർ കട കത്തിക്കുകയും ദേശാഭിമാനി ഏജന്റിനെ മർദിക്കുകയും ചെയ്ത സ്ഥലം സന്ദർശിക്കാനെത്തിയ അന്നത്തെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെയും ടി വി രാജേഷ് എംഎൽഎയെയും ആക്രമിച്ചതോടെയാണ് തുടർ സംഭവങ്ങൾ ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
അന്നത്തെ ഭരണനേതൃത്വം ലീഗ് പ്രവർത്തകരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെ ഭീഷണിപ്പെടുത്തിയാണ് കേസിൽ സാക്ഷികളാക്കിയതെന്നും എം വി ജയരാജൻ ആരോപിച്ചു. വിചാരണയ്ക്കിടെ ഭൂരിഭാഗം പ്രോസിക്യൂഷൻ സാക്ഷികളെയും വിസ്തരിക്കാതെ പ്രോസിക്യൂഷൻ തന്നെ ഒഴിവാക്കിയത് കള്ളസാക്ഷികളെയും കൃത്രിമ തെളിവുകളെയും ഉപയോഗിച്ചാണ് കേസ് കെട്ടിച്ചമച്ചതെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
2012ൽ നടന്ന സംഭവത്തിൽ അന്നത്തെ യുഡിഎഫ് സർക്കാരും കേന്ദ്രത്തിലെ യുപിഎ സർക്കാരും ചേർന്നാണ് കേസ് സിബിഐക്ക് കൈമാറിയത്. സിപിഎം നേതൃത്വത്തെ രാഷ്ട്രീയമായി വേട്ടയാടുക എന്ന ലക്ഷ്യത്തോടെയാണ് കേസ് മുന്നോട്ടുകൊണ്ടുപോയതെന്നും കോടതി വിധിയോടെ ഇത്തരം നീക്കങ്ങൾക്കേറ്റ തിരിച്ചടി വ്യക്തമായെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.