"നാട്ടു മൊഴി"യിലെ കലാകാരൻമാർക്ക് വേറിട്ട ആദരമൊരുക്കി വടക്കുമ്പാട് പൊലിക നാട്ടറിവ് കേന്ദ്രം

പിണറായി സാമൂഹിക വിദ്യാഭ്യാസ കേന്ദ്രത്തിൻ്റെ അറുപത്തി എട്ടാം വാർഷികാഘോഷ വേദിയിൽ നാട്ടുപാട്ടിൻ്റെ ഈരടികളുമായി കണ്ണൂർ അഥീന അവതരിപ്പിച്ച നാട്ടുമൊഴി നാടൻ പാട്ട് മേളയിലെ കലാകാരന്മാരായ അവാർഡ് ജേതാക്കൾക്ക്

 

ധർമ്മടം : പിണറായി സാമൂഹിക വിദ്യാഭ്യാസ കേന്ദ്രത്തിൻ്റെ അറുപത്തി എട്ടാം വാർഷികാഘോഷ വേദിയിൽ നാട്ടുപാട്ടിൻ്റെ ഈരടികളുമായി കണ്ണൂർ അഥീന അവതരിപ്പിച്ച നാട്ടുമൊഴി നാടൻ പാട്ട് മേളയിലെ കലാകാരന്മാരായ അവാർഡ് ജേതാക്കൾക്ക് വടക്കുമ്പാട് പൊലിക നാട്ടറിവ് കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ  അത്യുൽപ്പാദനശേഷിയുള്ള കവുങ്ങ് തൈകൾ സമ്മാനിച്ച് കൊണ്ട് വേറിട്ട ആദരം നൽകി.

അഥീനയുടെ നായകൻ പ്രശസ്തനാടൻ പാട്ട് കലാകാരൻ  മണിരത്ന പുരസ്കാര ജേതാവ് റംഷി പട്ടുവം , നാട്ടു വാദ്യകലാകാരനും ഓടപ്പഴം അവാർഡ് ജേതാവുമായ മഹേഷ് കീഴറ  , വ്യത്യസ്ത വേഷങ്ങളിലൂടെ നാടൻ പാട്ടരങ്ങിൽ വിസ്മയങ്ങൾ തീർക്കുന്ന നന്ദു ഒറപ്പടി ( ഓടപ്പഴം അവാർഡ് ) , നാടൻപാട്ട് കലാകാരി  ശ്രീത്തു ബാബു ( ഓടപ്പഴം അവാർഡ് ) , പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലെ മികവിനുള്ള സന്തൂപ് സുനിൽകുമാർ സ്മാരക പുരസ്കാരം കരസ്ഥമാക്കിയ പൊന്നാമ്പല എന്നിവരെ  പിണറായി സാമൂഹിക വിദ്യാഭ്യാസ കേന്ദ്രം പ്രസിഡണ്ട്
നിധിൻ നാവത്ത് പൊന്നാടയണിയിച്ചു.

പൊലിക നാട്ടറിവ് പഠനകേന്ദ്രം  ഭാരവാഹികളായ അനിൽ കുമാർ നെയ്യൻ, അനീഷ് കെ എന്നിവർ അവാർഡ് ജേതാക്കൾക്ക് അത്യുൽപ്പാദന ശേഷിയുള്ള കവുങ്ങിൻ തൈകൾ ഉപഹാരമായി സമ്മാനിച്ചു.