കാനിൻ്റെ രഹസ്യ അറ തുറന്നപ്പോൾ പൊലിസ് ഞെട്ടി, പുഴ്ത്തി വെച്ചത് രണ്ടര കോടിയിലേറെ കറൻസി. അന്വേഷണം ഊർജ്ജിതമാക്കി

കണ്ണൂർ നഗര മധ്യത്തിൻരണ്ടു കോടി 65 ലക്ഷത്തിൻ്റെ കുഴൽപണവുമായിരണ്ട് പേർ പിടിയിലായ സംഭവത്തിൽ പൊലിമ്പ് അന്വേഷണം ഊർജ്ജിതമാക്കി. കോടികളുടെ ഉറവിടം

 

കണ്ണൂർ; കണ്ണൂർ നഗര മധ്യത്തിൻരണ്ടു കോടി 65 ലക്ഷത്തിൻ്റെ കുഴൽപണവുമായിരണ്ട് പേർ പിടിയിലായ സംഭവത്തിൽ പൊലിമ്പ് അന്വേഷണം ഊർജ്ജിതമാക്കി. കോടികളുടെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് കണ്ണൂർ ടൗൺ പൊലിസ് . കണ്ണൂർ ജില്ലയിലെ വിവിധപ്രദേശങ്ങളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്നതാണ് കുഴൽപ്പണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

കണ്ണൂർ നഗര മധ്യത്തിലാണ് രണ്ടു കോടി 65 ലക്ഷത്തിൻ്റെ കുഴൽപ്പണം പിടികൂടിയത.  കാറിലുണ്ടാക്കിയ രഹസ്യ അറയിൽ കടത്തുകയായിരുന്ന രണ്ടു കോടി 65 ലക്ഷത്തിൻ്റെ കുഴൽപ്പണവുമായാണ് രണ്ടു പേരെ കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. തലശേരി പുളിയനമ്പ്രത്തെ ഒ.പി. സാബിത്ത് (26), പെരിങ്ങത്തൂർ മത്തിപ്പറമ്പയിലെ കെ. അജ്മൽ (25) എന്നിവരെയാണ് ടൗൺ പോലീസ് പിടികൂടിയത്.

ശനിയാഴ്ച്ച പുലർച്ചെ വാഹന പരിശോധനക്കിടെ കണ്ണൂർ കാൽ ടെക്സിന് സമീപം വെച്ചാണ് കുഴൽപ്പണം പോലീസ് പിടികൂടിയത്. യുവാക്കൾ സഞ്ചരിച്ച കെ എൽ 13. എ.വി. 2688 നമ്പർ വെനു കാറിൽ നിർമ്മിച്ച രഹസ്യ അറയിൽ കടത്തുകയായിരുന്ന രണ്ടു കോടി 65 ലക്ഷത്തിൻ്റെ മതിയായ രേഖകളില്ലാത്ത പണമാണ് ടൗൺ പോലീസ് പിടികൂടിയത്. കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് പിടിയിലായവരെ ചോദ്യം ചെയ്തു വരികയാണ്.