ഇരിട്ടി വാണിയപ്പാറ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലിസ്
വാണിയപ്പാറ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് ഇരിട്ടി പൊലിസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
ഇരിട്ടി : വാണിയപ്പാറ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ പായയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് ഇരിട്ടി പൊലിസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. സെമിത്തേരി നവീകരണത്തിൻ്റെ ഭാഗമായി കല്ലറയുടെ നമ്പറുകൾ മാറിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞു. 2006ലും 2015 ലും കല്ലറയിൽ മൃതദേഹങ്ങൾ സംസ്‌കരിച്ചിരുന്നു ഇതിൽ 2015 ൽ പായയോടെയാണ് മൃതദേഹം സംസ്കരിച്ചത് ഇതിന്റെ ഫോട്ടോഗ്രാഫ് പൊലീസിന് ലഭിച്ചിട്ടുണ്ട് പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹമാണ് പായയിൽ പൊതിഞ്ഞ് സംസ്കരിച്ചിരുന്നത്.
വാണിയപ്പാറ ഉണ്ണി മിശിഹാ പള്ളിയുടെ സെമിത്തേരിയിലെ കല്ലറ തുറന്നപ്പോഴാണ് മൃതദേഹത്തിന് സമാനമായ വസ്തു കണ്ടെത്തിയത്. മൃതദേഹം സംസ്‌കരിക്കാനായി കല്ലറ തുറന്നപ്പോഴാണ് നേരത്തെ അടക്കിയ മൃതദേഹത്തിനൊപ്പം പായയിൽ പൊതിഞ്ഞ നിലയിൽ ദുരൂഹമായ വസ്‌തു കണ്ടെത്തിയത്.ഈ മാസം പതിമൂന്നിന് ഇടവകാംഗത്തിൻ്റെ സംസ്‌കാരത്താനായി കല്ലറ തുറന്നപ്പോഴാണ് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹത്തിന് സമാനമായ വസ്തു കണ്ടെത്തിയത്. നേരത്തെ അടക്കിയ ഒരു മൃതദേഹ അവശിഷ്ടത്തിന് ഒപ്പമായിരുന്നു മറ്റൊരു മൃതദേഹത്തിന് സമാനമായ വസ്‌തുവായിരുന്ന് ഇത് . ഉടൻ തന്നെ പള്ളി ഭാരവാഹികൾ പൊലീസിനെ വിവരമറിയിച്ചു. ക്രിസ്‌തീയ ആചാര പ്രകാരം പായയിൽ പൊതിഞ്ഞ് മൃതദേഹം അടക്കാറില്ലെന്നും അന്വേഷണത്തിലൂടെ ദുരൂഹത നീക്കാനാണ് പൊലീസിൽ പരാതി നൽകിയതെന്നും പള്ളി വികാരി ഫാദർ ജിൽബർട്ട് കൊന്നയിൽ പറഞ്ഞു.
പ്രദേശവാസിയായ ജിൽസ് ഉണ്ണിമാക്കലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പള്ളിയിലെ മരണ രജിസ്റ്ററുകൾ പരിശോധിച്ച് കല്ലറയിൽ അടക്കിയത് ആരൊക്കെ എന്നുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. സംഭവം മാധ്യമങ്ങളിൽ വൻ വാർത്തയാവുകയും വിവാദമുണ്ടാവുകയും ചെയ്തതിനെ തുടർന്നാണ് പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയത്.