നവവധുവായ നഴ്‌സ് ജീവനൊടുക്കിയ സംഭവത്തില്‍ സ്വകാര്യബസ് ഡ്രൈവര്‍ക്കെതിരെ പൊലിസ് കേസെടുത്തു

വീടിനുളളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതി ചികിത്സയ്‌ക്കിടെ മരിച്ച സംഭവത്തില്‍ പൊലിസ് ഭര്‍ത്താവിനെതിരെ കേസെടുത്തു. അഞ്ചരക്കണ്ടി വെണ്‍മണലിലെ പേരിയില്‍ ഹൗസില്‍ പ്രദീപന്റെയും ഓമനയുടെയും മകള്‍ എ. അശ്വിനി(25)യാണ് വ്യാഴാഴ്ച്ച രാത്രി പന്ത്രണ്ടുമണിയോടെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
 

കണ്ണൂര്‍: വീടിനുളളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവതി ചികിത്സയ്‌ക്കിടെ മരിച്ച സംഭവത്തില്‍ പൊലിസ് ഭര്‍ത്താവിനെതിരെ കേസെടുത്തു. അഞ്ചരക്കണ്ടി വെണ്‍മണലിലെ പേരിയില്‍ ഹൗസില്‍ പ്രദീപന്റെയും ഓമനയുടെയും മകള്‍ എ. അശ്വിനി(25)യാണ് വ്യാഴാഴ്ച്ച രാത്രി പന്ത്രണ്ടുമണിയോടെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിച്ചത്.ഭര്‍ത്താവ് കാപ്പാട് പെരിങ്ങളായിയിലെ വിപിന്റെയും വീട്ടുകാരുടെയും പീഡനമാണ് മരണകാരണമെന്ന് കാണിച്ചു ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് പിണറായി പൊലിസ് വിപിനെതിരെ കേസെടുത്തത്.  

കണ്ണൂര്‍ താണയിലെ ധനലക്ഷ്മിയെന്ന സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ അശ്വനിയെ ചൊവ്വാഴ്ച്ച പകല്‍ മൂന്ന് മണിയോടെയാണ് അഞ്ചരക്കണ്ടി വെണ്‍മണലിലെ വീട്ടിലെ ശുചിമുറിയിലെ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്നു ആദ്യം അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയിലും പിന്നീട് സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ചാല ബേബി മെമ്മോറിയല്‍ ആശുപ്രതിയിലും പ്രവേശിപ്പിക്കുകയായിരുന്നു. 

വെന്റിലേറ്ററില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. ബസ് ഡ്രൈവറായ വിപിനും അശ്വിനിയും രണ്ടുവര്‍ഷം മുന്‍പാണ് പ്രണയിച്ചുവിവാഹിതരായത്. വിപിനും കുടുംബാംഗങ്ങളും അശ്വിനിയെ അകാരണമായി പഡിപ്പിച്ചതായി ബന്ധുക്കള്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ നഴ്‌സ് അനുശ്രീയാണ് ഏകസഹോദരി.