പൊലിസ് പെൻഷനേഴ്സ് അസോ. സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു

കേരള പൊലീസ് പെൻഷനേഴ്സ് അസോ. മുപ്പത്തിയേഴാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗത സംഘം രൂപീകരണ യോഗം   കണ്ണൂർ പൊലീസ് സഹകരണ സംഘം ഓഡിറ്റോറിയത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
 

കണ്ണൂർ: കേരള പൊലീസ് പെൻഷനേഴ്സ് അസോ. മുപ്പത്തിയേഴാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗത സംഘം രൂപീകരണ യോഗം   കണ്ണൂർ പൊലീസ് സഹകരണ സംഘം ഓഡിറ്റോറിയത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സംഘടനാ സംസ്ഥാന പ്രസിഡന്റ് കെ കെ ജോസ് അധ്യക്ഷനായി. വി ശിവദാസൻ എംപി, കണ്ണൂർ സിറ്റി അഡിഷണൽ പോലീസ് സൂപ്രണ്ട്  കെ വി വേണുഗോപാലൻ എന്നിവർ മുഖ്യാതിഥികളായി.

കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ രാജൻ സമ്മേളന രൂപരേഖ അവതരിപ്പിച്ചു. കേരള പൊലിസ് ഓഫീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ രാജേഷ്, വി സിനീഷ്, എൻ ചന്ദ്രൻ, യു ഭാസ്കരൻ, സംഘടനാ ജില്ലാ പ്രസിഡന്റ് ഒ വി ജനാർദ്ദനൻ, സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ വി മുഹമ്മദ്‌ അഷ്‌റഫ്‌ എന്നിവർ സംസാരിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ വി കൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം ഗോവിന്ദൻ നന്ദിയും പറഞ്ഞു.