തലശേരിയിൽ ട്രെയിൻ തട്ടി പൊലിസ് ഉദ്യോഗസ്ഥൻ മരിച്ചു
തലശേരി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് ട്രെയിൻ തട്ടി പൊലിസ് ഉദ്യോഗസ്ഥൻ മരിച്ചു. പാനൂർ കൺട്രോൾ റൂമിൽ ഡ്യൂട്ടി ചെയ്യുന്ന കണ്ണവം സ്വദേശി എ.പി മുഹമ്മദിനെ (36) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Mar 29, 2025, 14:02 IST
തലശേരി : തലശേരി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് ട്രെയിൻ തട്ടി പൊലിസ് ഉദ്യോഗസ്ഥൻ മരിച്ചു. പാനൂർ കൺട്രോൾ റൂമിൽ ഡ്യൂട്ടി ചെയ്യുന്ന കണ്ണവം സ്വദേശി എ.പി മുഹമ്മദിനെ (36) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച്ച രാവിലെ 8.15നാണ് മൃതദേഹം ട്രാക്കിൽ കണ്ടെത്തിയത്. തുടർന്ന് സ്റ്റേഷൻ മാസ്റ്റർ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
അപകടത്തിൽപ്പെട്ടത് മുഹമ്മദ് തന്നെയാണെന്ന് തിരിച്ചറിയാൻ ഏകദേശം ഒരു മണിക്കൂറോളമെടുത്തു.തലശേരി പൊലിസ് ടൗൺഇൻക്വസ്റ്റ് നടത്തി മൃതദ്ദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.