എൻജിഒ യൂനിയൻ കണ്ണൂർ കളക്ടറേറ്റ് ധർണയ്ക്കായി നടുറോഡിൽ പന്തൽ കെട്ടിയ  പൊലീസ് എത്തി അഴിപ്പിച്ചു

കളക്ട്രേറ്റിന് മുന്നിൽ റോഡിൽ കെട്ടിയ പന്തൽ പൊലീസ് എത്തി അഴിപ്പിച്ചു .

 

കണ്ണൂർ: കളക്ട്രേറ്റിന് മുന്നിൽ റോഡിൽ കെട്ടിയ പന്തൽ പൊലീസ് എത്തി അഴിപ്പിച്ചു .കണ്ണൂർടൗൺ എസ് ഐ ടി എം വിപിൻ എത്തിയാണ് ബുധനാഴ്ച്ച വൈകിട്ട് നാലുമണിയോടെപന്തൽ അഴിപ്പിച്ചത് .വ്യാഴാഴ്ച്ച രാവിലെനടക്കേണ്ട എൻജിഒ യൂണിയൻ കലക്ടറേറ്റ് ധർണ്ണക്ക് വേണ്ടിയാണ് പന്തൽ ഒരുക്കിയത്. റോഡ് മുഴുവനായി കൈയ്യേറി തൊഴിലാളികൾ പന്തൽ കെട്ടുകയായിരുന്നു. യാത്രക്കാർ പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലി സെത്തിയത്. 

തുടർന്ന് നടുറോഡിൽ കെട്ടിയപന്തൽ അടിയന്തിരമായി അഴിച്ചു മാറ്റാൻ പൊലിസ് ആവശ്യപ്പെടുകയായിരുന്നു തങ്ങൾ തൊഴിലാളികൾ മാത്രമാണെന്നും അവർ പന്തൽ കെട്ടാൻ പറഞ്ഞതുകൊണ്ടാണ് ചെയ്ത തെന്നും തൊഴിലാളികൾ പറഞ്ഞു. ആരു പറഞ്ഞിട്ടായാലും ശരി ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ പോകുന്ന റോഡിൻ്റെ മധ്യത്തിൽ പന്തൽ കെട്ടാമോയെന്ന് എസ് ഐ വി പിൻചോദിച്ചു. കൂടുതൽ വാക് തർക്കത്തിന് നിൽക്കാതെ എസ് ഐ ഏണിയിൽ കയറി നിന്ന് കെട്ടുകൾ പൊട്ടിച്ചതോടെ തൊഴിലാളികൾ സ്വമേധയാപന്തൽ അഴിച്ചു മാറ്റുകയായിരുന്നു.