പുതുവത്സരാഘോഷം അതിരുവിടാതിരിക്കാന്‍ പൊലിസ്; കണ്ണൂരിലെ കടലോര വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
കണ്ണൂര്‍: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂരിലെ കടലോര വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഡിസംബര്‍ 31-ന് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതായി സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു. തലശേരി ഓവര്‍ബറീസ്‌ഫോളി, പയ്യാമ്പലം, ചാല്‍, മുഴപ്പിലങ്ങാട്, ധര്‍മടം, കുറുവ ബീച്ചുകളിലാണ്‌പൊലിസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പലയിടങ്ങളിലും ബീച്ച് ഫെസ്റ്റ് നടന്നുവരികയാണ്. അതിന്റെ സമാപനം കുറിച്ചുളള തിരക്ക് ഒഴിവാക്കുന്നതിനാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.ഇത്തരംകേന്ദ്രങ്ങളില്‍ അക്രമമൊഴിവാക്കുന്നതിനായി കനത്ത പൊലിസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ പാത, കണ്ണൂര്‍ ജില്ലയിലെ വിവിധ ടൗണുകള്‍ എന്നിവടങ്ങളില്‍ രാത്രികാല പട്രോളിങും ശക്തമാക്കും.