പൊലിസ് മോട്ടോർ വാഹനവകുപ്പ് പിഴയടക്കുന്നതിനായി ഇ-ചലാൻ അദാലത്ത് 26 മുതൽ നടത്തും
പൊലിസ് - മോട്ടോർ വാഹന വകുപ്പുകൾ സംയുക്തമായി ഇ-ചലാൻ മുഖേന നൽകിയ പിഴ യഥാസമയം അടയ്ക്കാൻ സാധിക്കാത്തവർക്കായി ഈ മാസം 26,27,28 തീയ്യതികളിൽ ഇ-ചലാൻ അദാലത്ത് നടത്തും.
കണ്ണൂർ: പൊലിസ് - മോട്ടോർ വാഹന വകുപ്പുകൾ സംയുക്തമായി ഇ-ചലാൻ മുഖേന നൽകിയ പിഴ യഥാസമയം അടയ്ക്കാൻ സാധിക്കാത്തവർക്കായി ഈ മാസം 26,27,28 തീയ്യതികളിൽ ഇ-ചലാൻ അദാലത്ത് നടത്തും.
വിവിധ ഗതാഗത നിയമലംഘനങ്ങൾക്ക് പൊലിസ് വകുപ്പും മോട്ടോർ വാഹന വകുപ്പും ഇ-ചലാൻ മുഖേന നൽകിയിട്ടുള്ള പിഴകളിൽ യഥാസമയം അടയ്ക്കാൻ സാധിക്കാത്തതും നിലവിൽ കോടതി മുൻപാകെ അയക്കപ്പെട്ടിട്ടുള്ളവയുമായ ചലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്‌തിട്ടുള്ളവ ഒഴികെയുള്ള ചലാനുകളുടെ പിഴയൊടുക്കി തുടർ നടപടികളിൽ ഒഴിവാകാം.
കണ്ണൂർ ആർ.ടി.ഒ ഓഫീസിൽ വെച്ച് 2024 സെപ്റ്റംബർ 26,27,28 തീയ്യതികളിൽ സംഘടിപ്പിക്കുന്നഅദാലത്തിൽ രാവിലെ 10. മുതൽമുതൽ വൈകുന്നേരം അഞ്ചുമണി വരെ പൊതുജനങ്ങൾക്ക് നേരിട്ട് എത്തി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറുകളിൽ അപേക്ഷ നൽകി പിഴ ഒടുക്കാം. അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9567281014 (പോലീസ്) 9188961213 ( മോട്ടോർ വാഹന വകുപ്പ്) എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.