തളിപ്പറമ്പ രാജരാജേശ്വര ക്ഷേത്രത്തിൽ ഉന്നത പോലീസ് മേധാവികളുടെ യോഗം  ചേർന്നു

തളിപ്പറമ്പ  രാജരാജേശ്വര ക്ഷേത്രത്തിൽ ഉന്നത പോലീസ് മേധാവികളുടെ യോഗം ചേർന്നു. കണ്ണൂർ റൂറൽ പോലീസ് സൂപ്രണ്ട് അനൂജ് പലിവാൾ , രഹസ്യാന്വേഷണവിഭാഗം പോലീസ് സൂപ്രണ്ട് സാബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ പത്ത് മണിക്ക്  യോഗം ചേർന്നത്. 
 

തളിപ്പറമ്പ :തളിപ്പറമ്പ  രാജരാജേശ്വര ക്ഷേത്രത്തിൽ ഉന്നത പോലീസ് മേധാവികളുടെ യോഗം ചേർന്നു. കണ്ണൂർ റൂറൽ പോലീസ് സൂപ്രണ്ട് അനൂജ് പലിവാൾ , രഹസ്യാന്വേഷണവിഭാഗം പോലീസ് സൂപ്രണ്ട് സാബു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ പത്ത് മണിക്ക്  യോഗം ചേർന്നത്. 

തളിപ്പറമ്പ് ഡിവൈ.എസ്.പി പ്രദീപൻ കണ്ണിപൊയിൽ ഉൾപ്പെടെയുള്ള പോലീസ് ഓഫീസർമാർ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു . പ്രവാസി വ്യവസായി മൊട്ടമ്മൽ രാജൻ സമർപ്പിച്ച ശിവൻ വെങ്കല    പ്രതിമയുടെ അനാഛാദനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോ എത്തുമെന്ന വാർത്തക്ക് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ  യോഗം ചേരുന്നത്. പ്രധാനമന്ത്രിയുടെ വരവിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. പക്ഷെ വകുപ്പുതലവൻമാരുടെ സന്ദർശനം ഇതിന്റെ ഭാഗമായാണ് നടക്കുന്നയെന്ന വിവരമാണ് പുറത്തുവരുന്നത്.