കണ്ണൂരിലെ കടയിൽ നിന്നും ഇ-സിഗരറ്റിൻ്റെയും വിദേശ സിഗരറ്റുകളുടെ വൻ ശേഖരം പൊലീസ് പിടികൂടി
ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായികണ്ണൂർ നഗരത്തിലെപ്രഭാത് ജംഗ്ഷൻ പരിസരത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത ഇ-സിഗരറ്റുകളും പുകയില ഉൽപ്പന്നങ്ങളും പൊലിസ് റെയ്ഡിൽ പിടികൂടി
കണ്ണൂർ: ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായികണ്ണൂർ നഗരത്തിലെപ്രഭാത് ജംഗ്ഷൻ പരിസരത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് നിരോധിത ഇ-സിഗരറ്റുകളും പുകയില ഉൽപ്പന്നങ്ങളും പൊലിസ് റെയ്ഡിൽ പിടികൂടി. ഇവിടെ ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് കണ്ണൂർ ടൗൺ സബ് ഇൻസ്പെക്ടർ ടി. എം വിപിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കടയിൽ പരിശോധന നടത്തിയത്.
പൊലീസിന്റെ വിശദമായ തിരച്ചിലിൽ കടയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ വിദേശ സിഗരറ്റുകളും ഇ-സിഗരറ്റുകളും കണ്ടെത്തുകയായിരുന്നു. പ്രമുഖ ബ്രാൻഡുകളുടെ ഒട്ടേറെ വിദേശ സിഗരറ്റ് പാക്കറ്റുകൾ വിവിധ ഇനം നിരോധിത ഇ-സിഗരറ്റുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.സി.പി.ഒമാരായ കിരൺ, രേഷ്മ എന്നിവരും ഡാൻസാഫ് ടീം അംഗങ്ങളും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. കടയുടമയായ കൂത്തുപറമ്പ് എലിപ്പറ്റച്ചിറ സ്വദേശി എൻ. അബൂട്ടി (68) എതിരെ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം മട്ടന്നൂർ നഗരത്തിലും ഇ സിഗരറ്റ് ശേഖരം കണ്ടെത്തിയിരുന്നു. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ലഹരി വസ്തുക്കൾ എത്തിക്കുന്നതെന്നാണ് വിവരം.