അമിത വേഗതയിൽ കുതിച്ചു പായുമ്പോൾ ബ്രേക്കിട്ടു, മാധവി ബസിൽ നിന്നും തെറിച്ചു വീണു യാത്രക്കാരിക്ക് പരുക്കേറ്റ സംഭവത്തിൽ പൊലിസ് കേസെടുത്തു
തളിപ്പറമ്പ് റൂട്ടിലോടുന്ന മാധവിബസിന്റെ അമിതവേഗത കാരണം യാത്രക്കാർക്ക് ബസിനുള്ളിൽ തെറിച്ചുവീണ് പരിക്ക്.
Sep 26, 2026, 12:26 IST
പരിയാരം: തളിപ്പറമ്പ് റൂട്ടിലോടുന്ന മാധവിബസിന്റെ അമിതവേഗത കാരണം യാത്രക്കാർക്ക് ബസിനുള്ളിൽ തെറിച്ചുവീണ് പരിക്ക്. പരിയാരം അമ്മാനപ്പാറയിലെ കീരന്റകത്ത് വീട്ടിൽ കെ.ഫാത്തിമത്ത് ഷഹാനയുടെ(18)പരാതിയിലാണ് കെ.എൽ-58 എ.ജി-7900 മാധവി ബസ് ഡ്രൈവറുടെ പേരിൽ പരിയാരം പോലീസ് കേസെടുത്തത്.
സപ്തംബർ-23 ന് വൈകിട്ട് 4.55 നായിരുന്നു സംഭവം. ഫാത്തിമത്ത് ഷഹാനയും സുഹൃത്തുക്കളും വിളയാങ്കോട് നിന്നും ചുടലയിലേക്ക് ബസിൽ യാത്രചെയ്യവെ അമിതവേഗതയിലും അശ്രദ്ധയിലും ബസോടിച്ച് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ബസിനകത്ത് തെറിച്ചുവീണാണ് പരിക്കേറ്റത്.അമിതവേഗതക്കും അപകടങ്ങൾക്കും കുപ്രസിദ്ധിനേടിയ ബസാണ് മാധവി. ബസിൻ്റെ റോഡിലുടെയുള്ളമരണ പാച്ചിൽ കാരണം മറ്റു വാഹന യാത്രക്കാരുടെ ജീവൻ തന്നെ നഷ്ടമായ സംഭവങ്ങളുണ്ടായിട്ടുണ്ട്