മടക്കരയിൽ പൊലിസ് റെയ്ഡിൽമണൽ ലോറി പിടികൂടി; ഡ്രൈവർ ഓടി രക്ഷപ്പെട്ടു
അനധികൃതമായി പുഴ മണൽ കടത്തി കൊണ്ടുപോവുകയായിരുന്ന ടിപ്പർ ലോറി പൊലിസ് പിൻതുടർന്ന് പിടികൂടി.
Sep 2, 2025, 15:49 IST
പഴയങ്ങാടി: അനധികൃതമായി പുഴ മണൽ കടത്തി കൊണ്ടുപോവുകയായിരുന്ന ടിപ്പർ ലോറി പൊലിസ് പിൻതുടർന്ന് പിടികൂടി. ഇന്ന് പുലർച്ചെ ആറു മണിയോടെയാണ് മടക്കര പാലത്തിൽ പഴയങ്ങാടി പൊലിസ് സംഘം നടത്തിയ പരിശോധനയിൽ വാഹനം പിടികൂടിയത് ഡ്രൈവർ ലോറി ഉപേക്ഷിച്ചു ഓടി രക്ഷപ്പെട്ടു.
ഗ്രേഡ് എസ്ഐ മുഹമ്മദ് സലീം, എ എസ്.ഐ ശ്രീകാന്ത്, എസ്.സി. പി. ഒ സുരേഷ് പട്ടുവം തുടങ്ങിയവരും റെയ്ഡ് നടത്തിയ പൊലിസ് സംഘത്തിലുണ്ടായിരുന്നു.