പൊയിലൂരിൽ കണ്ടെത്തിയത് വ്യാജ ഐസ് ക്രീം ബോംബെന്ന് പൊലിസ്

പാനൂർ പൊയിലൂരിൽ സ്ഫോ​ട​ക വ​സ്തു​ക്ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന വ​സ്തു​ക്ക​ൾ വ്യാ​ജ ബോം​ബു​ക​ളെ​ന്ന് പൊലീ​സ് അന്വേഷണത്തിൽ തെളിഞ്ഞു. പൊ​യി​ലൂ​ർ മേ​പ്പാ​ടു​ള​ള തെ​ങ്ങി​ൻ തോ​ട്ട​ത്തി​ൽ ബ​ക്ക​റ്റി​ൽ മ​ണ​ൽ നി​റ​ച്ച് സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഐ​സ്ക്രീം ക​ണ്ടെ​യ്ന​റു​ക​ൾ.

 


പാനൂർ :പാനൂർ പൊയിലൂരിൽ സ്ഫോ​ട​ക വ​സ്തു​ക്ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന വ​സ്തു​ക്ക​ൾ വ്യാ​ജ ബോം​ബു​ക​ളെ​ന്ന് പൊലീ​സ് അന്വേഷണത്തിൽ തെളിഞ്ഞു. പൊ​യി​ലൂ​ർ മേ​പ്പാ​ടു​ള​ള തെ​ങ്ങി​ൻ തോ​ട്ട​ത്തി​ൽ ബ​ക്ക​റ്റി​ൽ മ​ണ​ൽ നി​റ​ച്ച് സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഐ​സ്ക്രീം ക​ണ്ടെ​യ്ന​റു​ക​ൾ. വിവരമറിഞ്ഞതിനെ തുടർന്ന് ഇതിന് പി​ന്നാ​ലെ കണ്ണൂരിൽ നിന്നെത്തിയ ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും  പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ൽ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യി​ൽ വ​സ്തു​ക്ക​ൾ​ക്കു​ള്ളി​ൽ എം ​സാ​ന്‍റും ക​ല്ലു​ക​ളും നി​റ​ച്ച് ബോം​ബ് രൂ​പ​ത്തി​ൽ ഉ​ണ്ടാ​ക്കി​യ​താ​ണെ​ന്ന് വ്യ​ക്ത​മാ​യി. വ്യാ​ജ ബോം​ബ് നി​ർ​മി​ച്ച​വ​ർ​ക്കാ​യി കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് സ​മീ​പ പ്ര​ദേ​ശ​ത്ത് ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് വീ​ടു നി​ർ​മാ​ണം ന​ട​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം പാ​നൂ​ർ ചി​ത്ര​വ​യ​ലി​ൽ​നി​ന്ന് ര​ണ്ട് സ്റ്റീ​ൽ ബോ​ബും ഒ​രു നാ​ട​ൻ ബോം​ബും ക​ണ്ടെ​ത്തി​യി​രു​ന്നു. മെയ് നാലിന് വോ​ട്ടെ​ണ്ണ​ൽ ന​ട​ക്കാ​നി​രി​ക്കെ പാ​നൂ​രും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സു​ര​ക്ഷ​യും പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കണ്ണൂർ ജില്ലയിൽ വ്യാപക അക്രമത്തിന് സാദ്ധ്യതയുണ്ടെന്ന് രഹസ്വാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്.