തലശേരിയിൽ പൊതു ഇടങ്ങളിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്ന യുവാവ് പൊലിസ് പിടിയിൽ
തിരക്കേറിയ സ്ഥലങ്ങ ളിലെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറി കടന്ന് കളയുന്ന യുവാവ് പൊലിസ് പിടിയിൽ.
തലശേരി: തിരക്കേറിയ സ്ഥലങ്ങ ളിലെത്തി സ്ത്രീകളോട് അപമര്യാദയായി പെരുമാറി കടന്ന് കളയുന്ന യുവാവ് പൊലിസ് പിടിയിൽ.തലശേരി വടക്കുമ്പാട് സ്വദേശിയും ഇരിട്ടി പേരട്ടയിൽ താമസക്കാരനുമായ ഇടവലത്ത് നൗഷാദി നെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിനിടെ യുവതിയോട് അപമര്യാ ദയായി പെരുമാറിയ സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൂത്തുപറമ്പ് എസിപി എം പി ആസാദിന്റെ നിർദ്ദേശ പ്രകാരം എസ്ഐ ടി എം വിപിനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.ഈ മാസം മൂന്നിന് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങിനിടെ നൗഷാദ് 30 വയസുകാരിയായ യുവതി യോട് അപമര്യാദയായി പെരുമാറി കടന്നു കളഞ്ഞിരുന്നു.ഈ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരക്കേറിയ സ്ഥല ങ്ങളിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറി കടന്ന് കളയുകയാണ് പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.