സ്വർണ്ണ വ്യാപാരിയെയും കുടുംബത്തെയും തടഞ്ഞുനിർത്തി കാറും ഒന്നരക്കോടിയോളം രൂപയുംകവർന്ന കേസ്; മുഖ്യപ്രതികളിലൊരാൾ കൂടി പൊലീസിന്റെ പിടിയിൽ
പയ്യന്നൂരിൽ വെച്ച് മഹാരാഷ്ട്ര സ്വദേശിയായ സ്വർണ്ണ വ്യാപാരിയെയും കുടുംബത്തെയും തടഞ്ഞുനിർത്തി കാറും ഒന്നരക്കോടിയോളം രൂപയും സ്വർണ്ണവും കവർന്ന കേസിൽ മുഖ്യപ്രതികളിലൊരാൾ കൂടി പൊലീസിന്റെ പിടിയിലായി. മാലൂർ കുണ്ടേരി പൊയിലിലെ വയൽ ഹൗസിൽ അശ്വന്തി (26) നെയാണ് പയ്യന്നൂർ എസ്.ഐ കെ. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള കണ്ണൂർ റൂറൽ എസ്പിയുടെ പ്രത്യേക അന്വേഷണസംഘം (SIT) അറസ്റ്റ് ചെയ്തത്.
കണ്ണൂർ: പയ്യന്നൂരിൽ വെച്ച് മഹാരാഷ്ട്ര സ്വദേശിയായ സ്വർണ്ണ വ്യാപാരിയെയും കുടുംബത്തെയും തടഞ്ഞുനിർത്തി കാറും ഒന്നരക്കോടിയോളം രൂപയും സ്വർണ്ണവും കവർന്ന കേസിൽ മുഖ്യപ്രതികളിലൊരാൾ കൂടി പൊലീസിന്റെ പിടിയിലായി. മാലൂർ കുണ്ടേരി പൊയിലിലെ വയൽ ഹൗസിൽ അശ്വന്തി (26) നെയാണ് പയ്യന്നൂർ എസ്.ഐ കെ. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള കണ്ണൂർ റൂറൽ എസ്പിയുടെ പ്രത്യേക അന്വേഷണസംഘം (SIT) അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ കുണ്ടേരി പൊയിലിൽ വെച്ച് പൊലീസ് സംഘം വളയുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ പാപ്പിനിശ്ശേരി കീച്ചേരി അഞ്ചാംപീടിക സ്വദേശി സനു സന്തോഷിനെ ദിവസങ്ങൾക്ക് മുൻപ് പൊലീസ് പിടികൂടിയിരുന്നു.
മഹാരാഷ്ട്രയിൽ നിന്നും സ്വന്തം കാറിൽ തലശ്ശേരിയിലേക്ക് വരികയായിരുന്ന സ്വർണ്ണ വ്യാപാരി കുമാർ ജലന്തർ നിഗം, ഭാര്യ, രണ്ട് കുട്ടികൾ എന്നിവരെയാണ് സംഘം വഴിയിൽ തടഞ്ഞുനിർത്തി ഹൈവേ കൊള്ളയ്ക്ക് ഇരയാക്കിയത്. കഴിഞ്ഞ മാസം രണ്ടിന് പുലർച്ചെ അഞ്ച് മണിയോടെ പയ്യന്നൂർ എടാട്ട് വെച്ചായിരുന്നു നാടകീയമായ കവർച്ച നടന്നത്.