പൊക്യാരത്ത്ശീവേലി എഴുന്നള്ളത്തിൽ അഷ്ടപദി പാടി സ്കൂൾ വിദ്യാർത്ഥിനി ചരിത്രംകുറിച്ചു
ക്ഷേത്രോത്സവത്തിലെ ശീവേലി എഴുന്നള്ളത്തിൽ അഴീക്കോട്ട് ഇതാദ്യമായി ഒരു പെൺകുട്ടിഅഷ്ടപദി പാടി ചരിത്രം കുറിച്ചു.മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള അതിപുരാതന ദേവീ സ്ഥാനമായ അരയാക്കണ്ടിപ്പാറ ശ്രീ പൊക്യാരത്ത് ഭഗവതി ക്ഷേത്രത്തിലെ ആരാധനാ മഹോത്സവത്തിൽ തിങ്കളാഴ്ച സന്ധ്യക്കാണ് സ്വകാര്യ ചാനലായഫ്ളവേഴ്സ് ടോപ് സിംഗർ മത്സരത്തിലൂടെ പ്രശസ്തയായ അക്ലിയത്ത് ആയുശ്രീവാര്യർ അഷ്ടപദി പാടിയത്.
അഴീക്കോട്: ക്ഷേത്രോത്സവത്തിലെ ശീവേലി എഴുന്നള്ളത്തിൽ അഴീക്കോട്ട് ഇതാദ്യമായി ഒരു പെൺകുട്ടിഅഷ്ടപദി പാടി ചരിത്രം കുറിച്ചു.മലബാർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള അതിപുരാതന ദേവീ സ്ഥാനമായ അരയാക്കണ്ടിപ്പാറ ശ്രീ പൊക്യാരത്ത് ഭഗവതി ക്ഷേത്രത്തിലെ ആരാധനാ മഹോത്സവത്തിൽ തിങ്കളാഴ്ച സന്ധ്യക്കാണ് സ്വകാര്യ ചാനലായഫ്ളവേഴ്സ് ടോപ് സിംഗർ മത്സരത്തിലൂടെ പ്രശസ്തയായ അക്ലിയത്ത് ആയുശ്രീവാര്യർ അഷ്ടപദി പാടിയത്.
കണ്ണൂർ ചിന്മയ വിദ്യാലയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ആയുശ്രീവാര്യർ ശീവേലി എഴുന്നള്ളത്തിൽ അഷ്ടപദി പാടിയപ്പോൾ കലാമണ്ഡലം വൈശാഖ് ഇടയ്ക്കയും കലാമണ്ഡലം രാധാകൃഷ്ണവാര്യർ ചേങ്ങിലയും കൊട്ടി. മുത്തയ്യ ഭാഗവതർ സംസ്കൃത ഭാഷയിൽ ശുദ്ധധന്യാസി രാഗത്തിൽ ആദിതാളത്തിൽ രചിച്ച " ഹിമഗിരി തനയേ ..... ഹേമലതേ.." ഈശ്വരി ശ്രീ ലളിതേ മാമവ ...എന്ന കൃതിയാണ് " അഷ്ടപദിയായി ആലപിച്ചത്. പിന്നെ ഹിമാർദ്രി സുതേ പാഹിമാം എന്ന കൃതിയും ചൊല്ലി.
അഴീക്കോട്ടെ ആദിപരാശക്തി സ്ഥാനമായ പൊക്യാരത്ത് ഭഗവതി ക്ഷേത്രത്തിൽ ആരാധനാ ഉത്സവം തൊഴാനെത്തിയപ്പോഴാണ് വാദ്യകുലപതി കലാമണ്ഡലം രാധാകൃഷ്ണവാര്യർ അഷ്ടപദി ചൊല്ലാൻ ആയുശ്രീ വാര്യരെ നിയോഗിച്ചത്.തികച്ചും യാദൃച്ഛികമായി സംഭവിച്ചതായിരുന്നു അത്. പക്ഷേ പൊക്യാരത്ത് അച്ഛമ്മ എന്നു നാട്ടുകാർ വിളിക്കുന്ന ആദി പരാശക്തിയുടെ നിയോഗമായിരിക്കാമെന്നാണ് ആയുശ്രീ വാര്യർ പറയുന്നത്.
ജയദേവൻ്റെ ഗീതാഗോവിന്ദത്തിലെ വരികളാണ് സോപാനസംഗീതമായി ക്ഷേത്രങ്ങളിൽ ഇടയ്ക്ക കൊട്ടി പാടാറുള്ളത്. പിന്നീട് പല ദേവ കീർത്തനങ്ങളും അഷ്ടപദിയായി ചൊല്ലി വരുന്ന സമ്പ്രദായം വന്നു. പ്രശസ്ത സോപാനസംഗീതജ്ഞനായിരുന്ന ഞെരളത്ത് രാമപൊതുവാളാണ് സോപാന സംഗീതത്തെ ജനകീയമാക്കിയത്.
എന്നാൽ ഒരു പെൺകുട്ടി ക്ഷേത്ര ശീവേലിക്ക് പാടുന്നത് ഇതാദ്യമാണ്. ഉത്സവവേദികളിലെ സ്റ്റേജുകളിലും മറ്റും പെൺകുട്ടികളും മുതിർന്ന കലാകാരികളും ഇടയ്ക്ക കൊട്ടി പാടിയുണ്ടെങ്കിലും എഴുന്നള്ളത്തിൽ കോലത്തുനാട്ടിൽ ഇതാദ്യ സംഭവമാണ്.
ശീവേലിക്കു മുമ്പായി സന്ധ്യാ പൂജ തൊഴാനെത്തിയ അനുഗൃഹീത ഗായികയായ കുട്ടിയെ കണ്ടപ്പോൾ വാദ്യചുമതലയുള്ള തൻ്റെ മനസ്സിൽ പെട്ടെന്ന് തോന്നിയ കാര്യമായിരുന്നു വെന്ന് കലാമണ്ഡലം രാധാകൃഷ്ണവാര്യരും പറഞ്ഞു യാതൊരു മുന്നൊരുക്കവുമില്ലാതെ മനസ്സിൽ വന്ന കൃതി ആയു ശ്രീ വാര്യർ ചൊല്ലിയപ്പോൾ ക്ഷേത്ര അനുഷ്ഠാന ചരിത്രത്തിൽ അഴീക്കോട്ട്പുതിയ ഒരു അധ്യായം തുറക്കപ്പെട്ടു.
തന്ത്രി കാട്ടുമാടം ഇളയിടത്ത് ഈശാനൻനമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ സമാപന ദിവസമായ തിങ്കളാഴ്ച രാവിലെ ഗുരുതി നടന്നു. വൈകുന്നേരം കേളി, കൊമ്പ് പറ്റ് , കുഴൽ പറ്റ്, കലാമണ്ഡലം രാധാകൃഷ്ണവാര്യരും സംഘത്തിൻ്റെയും ഇരട്ട തായമ്പക , എന്നിവയും
കാഴ്ച ശീവേലിക്കു ശേഷം ശിവപ്രസാദ്മണോളിത്തായയുടെ തിടമ്പുനൃത്തവുമുണ്ടായി.