കണ്ണൂരിൽ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ

പഴയങ്ങാടി : പഴയങ്ങാടി പൊലിസ് സ്റ്റേഷൻ പരിധിയിൽ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യദയായി പെരുമാറിയ ചെറുവത്തൂർ കൈതക്കാട് സ്വദേശിയായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ.

 

പഴയങ്ങാടി : പഴയങ്ങാടി പൊലിസ് സ്റ്റേഷൻ പരിധിയിൽ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യദയായി പെരുമാറിയ ചെറുവത്തൂർ കൈതക്കാട് സ്വദേശിയായ യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ.

കൈതക്കാട് സ്വദേശി തേയിലകണ്ടി ടി.കെ. റഫിഖ് ( 35)നെയാണ് പഴയങ്ങാടി സി ഐ.സത്യനാഥിൻ്റെ നേതൃത്യത്തിലുള്ള സംഘം പിടി കൂടിയത്.

സ്കൂൾ വിട്ട് വിട്ടിലേക്ക് പോകും വഴി ഇരുചക്രവാഹനത്തിൽ പിൻതുടർന്നയുവാവ് ആളെഴിഞ്ഞ സ്ഥലത്ത് വെച്ച് കുട്ടിയെ കയറിപിടിക്കുകയായിരുന്നു.

കുതറി മാറി ഓടിരക്ഷപെട്ട വിദ്യാർത്ഥിനിവീട്ടിൽ എത്തി മാതാപിതാക്കളോട് വിവരം ധരിപ്പിക്കുകയായിരുന്നു.
തുടർന്ന് സ്കൂട്ടറിൽ എത്തിയ യുവാവിനെ കണ്ടെത്താൻ സമീപങ്ങളിലെ സിസിടിവി ക്യാമറ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ യുവാവിെനെ തിരിച്ചറിയുകയായിരുന്നു.

ഇതിനു ശേഷംനടന്ന അന്വേഷണത്തില്‍ യുവാവിനെ പിടി കൂടുകയായിരുന്നു.പഴയങ്ങാടി എസ്.ഐ യദു കൃഷ്ണൻ, എ എസ്ഐമാരായ പ്രസന്നൻ, ഷാജൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ചന്ദ്രകുമാർ, ജോഷി എന്നിവരാണ് പ്രതിയെ പിടികൂടിയത്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഈ മാസം 21 നാണ് കേസിനാസ്പദമായ സംഭവം.