തളിപ്പറമ്പിൽ മുങ്ങി നടന്ന പോക്സോ കേസ് പ്രതി റിമാൻഡിൽ

മുങ്ങിനടന്ന പോക്‌സോ കേസ് പ്രതിയെ ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന്  തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കോരന്‍പീടികയിലെ മുട്ടുക്കാരന്‍ വീട്ടില്‍ എം.ഷെരീഫിനെയാണ് (39) ഒക്ടോബർ 30ന് അറസ്‌റ്റ് ചെയ്തത്.

 

തളിപ്പറമ്പ് :  മുങ്ങിനടന്ന പോക്‌സോ കേസ് പ്രതിയെ ജില്ല പോലീസ് മേധാവിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന്  തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. കോരന്‍പീടികയിലെ മുട്ടുക്കാരന്‍ വീട്ടില്‍ എം.ഷെരീഫിനെയാണ് (39) ഒക്ടോബർ 30ന് അറസ്‌റ്റ് ചെയ്തത്.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രണ്ട് വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ ആറ് മാസം മുമ്പാണ് ഇരയുടെ ബന്ധുങ്ങൾ പോലീസില്‍ പരാതി നല്‍കിയിരുന്നത്.  എന്നാല്‍ പോലീസ് നടപടികള്‍ സ്വീകരിച്ചിരുന്നില്ല. 

ഇതേ തുടർന്ന് ജില്ലാ പോലീസ് മേധാവിക്ക് ഒക്ടോബര്‍ 30 ന് പരാതി നല്‍കിയ ഉടന്‍ പോലീസ് മേധാവിയുടെ അടിയന്തിര നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായത്.