ഇടതു സർക്കാർ വിവാദങ്ങളിലേക്ക് ഓടിയൊളിക്കുന്നു : പി.എം.എ സലാം
ഇടത് സർക്കാരിൻ്റെ മാഫിയാ ഭരണത്തിനെതിരെ കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പ്രക്ഷോഭ സംഗമവും നടത്തി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം
കണ്ണൂർ: ഇടത് സർക്കാരിൻ്റെ മാഫിയാ ഭരണത്തിനെതിരെ കണ്ണൂർ കലക്ടറേറ്റിന് മുൻപിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലിയും പ്രക്ഷോഭ സംഗമവും നടത്തി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു. കേരളം ഭരിക്കുന്ന മാഫിയ സർക്കാർ സാധാരണ ജനങ്ങളെ ദ്രോഹിക്കാൻ മത്സരിക്കുകയാണെന്ന് പി.എം.എ സലാം ആരോപിച്ചു.
വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിയാത്ത സർക്കാർ ജനദ്രോഹ നടപടികളാണ് സ്വീകരിക്കുന്നത്. സാധാരണ മനുഷ്യരെ എത്രമാത്രം ബുദ്ധിമുട്ടിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ ഗവേഷണം നടത്തുകയാണ് ഗവർമെൻ്റ്. വിലക്കയറ്റം തടഞ്ഞു നിർത്താൻ സർക്കാർ ശ്രമിക്കുന്നില്ല. വിവാദങ്ങളിൽ നിന്നും മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഗവൺമെൻ്റ് വിവാദങ്ങളിലേക്ക് ഓടിയൊളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഭരണകുടം നിഷ്പക്ഷമായിരിക്കണം അനീതിക്കെതിരെ ഗവൺമെൻ്റാണ് സംരക്ഷണം നൽകേണ്ടത്. കഴിഞ്ഞ എട്ടുവർഷമായി ജനങ്ങളെ ദ്രോഹിക്കുന്ന ഭരണമാണ് പിണറായി സർക്കാർ നടത്തുന്നതെന്നും പി.എം.എ സലാം ആരോപിച്ചു. പരിപാടിയിൽ ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരി അധ്യക്ഷനായി. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് ഷിബു മീരാൻ,അൻസാരി തില്ലങ്കേരി, അഡ്വ.കെ.എ ലത്തീഫ്, ടി. സഹദുള്ള തുടങ്ങിയവർ പങ്കെടുത്തു.