പി.എം വിശ്വകർമ്മ യോജന പദ്ധതി നടപ്പിലാക്കുന്നതിൽ അനാസ്ഥ :കാർപൻ്ററി വർക്ക് സൂപ്പർവൈസേഴ്സ് അസോ. കലക്ടറേറ്റ് ധർണ നടത്തും
കേന്ദ്ര സർക്കാരിൻ്റെപി.എം വിശ്വകർമ്മ യോജന പദ്ധതി പ്രകാരം കാർപൻ്റർ, ടൈലർ ' ബാർബർ തുടങ്ങി 18 വിഭാഗങ്ങളുടെ തൊഴിലാളികളുടെ രജിസ്ട്രേഷനും വായ്പാ പദ്ധതിയും നിർത്തിവെച്ചതിനെതിരെ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തുമെന്ന് കാർപെൻ്ററി വർക്ക് സൂപ്പർവൈസേഴ്സ് അസോ. ജില്ലാ ഭാരവാഹികളും പി.എം വിശ്വകർമകോർഡിനേഷൻ ഭാരവാഹികളും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ: കേന്ദ്ര സർക്കാരിൻ്റെപി.എം വിശ്വകർമ്മ യോജന പദ്ധതി പ്രകാരം കാർപൻ്റർ, ടൈലർ ' ബാർബർ തുടങ്ങി 18 വിഭാഗങ്ങളുടെ തൊഴിലാളികളുടെ രജിസ്ട്രേഷനും വായ്പാ പദ്ധതിയും നിർത്തിവെച്ചതിനെതിരെ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തുമെന്ന് കാർപെൻ്ററി വർക്ക് സൂപ്പർവൈസേഴ്സ് അസോ. ജില്ലാ ഭാരവാഹികളും പി.എം വിശ്വകർമകോർഡിനേഷൻ ഭാരവാഹികളും സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 22ന് രാവിലെ ഒൻപതിന്കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നും മാർച്ച് നടത്തി കലക്ടറേറ്റിന് മുൻപിൽ സമാപിക്കും. തുടർന്ന് 10 ന് നടക്കുന്ന പ്രതിഷേധ ധർണ സംസ്ഥാന പ്രസിഡൻ്റ് പി. സഹദേവൻ ഉദ്ഘാടനം ചെയ്യും.
പി.എം വിശ്വകർമ്മ യോജന പ്രധാനമന്ത്രി 2023 സെപ്തംബർ 17 ന് വിശ്വകർമ്മ ദിനത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച താണെങ്കിലും കേരളത്തിൽ പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലും രജിസ്ട്രേഷൻ മന്ദഗതിയിലാണ്. പദ്ധതി പ്രഖ്യാപിച്ചു ഒന്നര വർഷം പൂർത്തിയായിട്ടും വെബ് സൈറ്റ് കിട്ടാത്തതിനാൽ രജിസ്ട്രേഷൻ ചെയ്തവർ വളരെ കുറവാണ്. കേരളത്തിൽ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. ഒക്ടോബറിൽ രജിസ്റ്റർ ചെയ്തവരുടെ ആദ്യ ഘട്ടത്തിലെ നടപടിക്രമത്തിൽ എത്തിയിട്ടില്ല. പി.എം വിശ്വകർമ്മ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, നൈപുണ്യ വികസനം, പണി ആയുധങ്ങളുടെ ആനുകൂല്യം, കുറഞ്ഞ പലിശയിൽ ഒരു ലക്ഷം രൂപ വായ്പ എന്നീ നടപടിക്രമങ്ങളും നടക്കുന്നില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. ഈ വിഷയം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിതായി ട്രേഡ് യൂനിയൻ സംഘടനകൾ രംഗത്തുവരണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വാർത്താ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കെ.സജീവൻ, പി.എം വിശ്വകർമ്മ കോർഡിനേഷൻ ജില്ലാ സെക്രട്ടറി മോഹനൻ കുഞ്ഞിമംഗലം കാർപെൻ്ററി വർക്ക് സൂപ്പർവൈസേഴ്സ് അസോ. ജില്ലാ പ്രസിഡൻ്റ് വി.വി പുരുഷോത്തമൻ, സെക്രട്ടറി ഉദയകുമാർ പുന്നോൽ എന്നിവർ പങ്കെടുത്തു.