പി എം ശ്രീ പദ്ധതി നടപ്പിലാക്കരുത് : എസ്ഡിപിഐ ധർമ്മടം മണ്ഡലം വാഹന ജാഥയ്ക്ക് തുടക്കമായി
സംഘ്പരിവാറിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഉണ്ടാക്കിയ പിഎം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് എസ്‌ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചരണ പരിപാടിയുടെ ഭാഗമായി ധർമ്മടം മണ്ഡലം കമ്മിറ്റിയുടെ ദ്വിദിന വാഹന ജാഥയ്ക്ക് തുടക്കമായി. വെളളിയാഴ്ച്ച രാവിലെ ചാല ടൗണിൽ സംസ്ഥാന സമിതിയംഗം എ സി ജലാലുദ്ധീൻ മണ്ഡലം പ്രസിഡന്റ് മുസ്തഫ കൂടക്കടവിന് ഫ്ലാഗ് കൈമാറി വാഹന ജാഥയുടെ ഉദ്ഘാടനം നിർവഹിച്ചു.
ചാല : സംഘ്പരിവാറിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഉണ്ടാക്കിയ പിഎം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് എസ്‌ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രചരണ പരിപാടിയുടെ ഭാഗമായി ധർമ്മടം മണ്ഡലം കമ്മിറ്റിയുടെ ദ്വിദിന വാഹന ജാഥയ്ക്ക് തുടക്കമായി. വെളളിയാഴ്ച്ച രാവിലെ ചാല ടൗണിൽ സംസ്ഥാന സമിതിയംഗം എ സി ജലാലുദ്ധീൻ മണ്ഡലം പ്രസിഡന്റ് മുസ്തഫ കൂടക്കടവിന് ഫ്ലാഗ് കൈമാറി വാഹന ജാഥയുടെ ഉദ്ഘാടനം നിർവഹിച്ചു.
പി എം ശ്രീ നടപ്പിലാക്കില്ലെന്ന് വാഗ്‌ദാനം ചെയ്ത് അധികാരത്തിലേറിയവർ ഇപ്പോൾ നിലപാട് മാറ്റി പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എ സി ജലാലുദീൻ പറഞ്ഞു. ജില്ലാ സെക്രട്ടറി പി ടി വി ഷംസീർ, മണ്ഡലം ഭാരവാഹികളായ ഹാരിഫ് തന്നട, അൻവർ മാസ്റ്റർ, ടി കെ സാഹിർ, നിയാസ് തറമ്മൽ പങ്കെടുത്തു.
തുടർന്ന് കടമ്പൂർ , ധർമ്മടം, മുഴപ്പിലങ്ങാട് പഞ്ചായത്തിലെ പ്രധാന കവലകളിൽ വാഹന ജാഥയ്ക്ക് സ്വീകരണം നൽകി. ശനിയാഴ്ച്ച രാവിലെ 9 ന് മൗവഞ്ചേരിയിൽ നിന്ന് ജാഥ ആരംഭിക്കും. ചെമ്പിലോട്, പെരളശ്ശേരി, പിണറായി, അഞ്ചരകണ്ടി, വേങ്ങാട് പഞ്ചായത്തിലെ പ്രാധന കേന്ദ്രങ്ങളിൽ വാഹന ജാഥ പര്യടനം നടത്തും. വൈകിട്ട് ആറിന് ചക്കരക്കല്ല് ടൗണിൽ സമാപന പരിപാടി നടക്കും.