ഇന്ത്യയുടെ ബഹുസ്വരതയെ വീണ്ടെടുക്കണം: കരീം ചേലേരി

 

കണ്ണൂർ:ബഹുസ്വര ചിന്തകളും സംസ്കാരവും വിശ്വാസവും ജീവിതവും കളിയാടുന്ന രാജ്യം എന്നത് ഇന്ത്യയുടെഎക്കാലത്തെയുംപ്രശോഭിതമായമുഖമാണെന്നും അത്തരമൊരു ഇന്ത്യയെവീണ്ടെടുക്കാനുള്ളജീവൻമരണപോരാട്ടമാണ് 2024ലെ പൊതു തെരഞ്ഞെടുപ്പെന്നും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട്അഡ്വ.അബ്ദുൽ കരീം ചേലേരി.

മത നിരപേക്ഷ ഇന്ത്യ എന്നത് മാനവികമൂല്യങ്ങൾ മുറുകെ പിടിക്കുന്നതിന്റെ ഔന്നത്യപൂർണ്ണമായ മുദ്രയാണ്. ലോകത്തിന്റെ മുന്നിലെജനാധിപത്യത്തിന്റെ മടിത്തട്ടിലാണ്. നമ്മുടെ രാജ്യത്തെ അതിന്റെ വിശ്വോത്തര ഖ്യാതിയോടെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്, മുസ്ലിം ലീഗ് ആസൂത്രണം ചെയ്തിട്ടുള്ള ദേശരക്ഷാ യാത്രയെന്ന് യാത്രയുടെ നായകൻ കൂടിയായ കരീം ചേലേരിപറഞ്ഞു.മുസ്ലിംലീഗ്ദേശരക്ഷായാത്രയുടെ അനുബന്ധ പരിപാടിയുടെ  ഭാഗമായി ജില്ലയിലെ യുവ പ്രാസംഗികർക്കായി നടത്തിയ  സ്പീക്കേഴ്സ് വർക്ക് ഷോപ്പ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

മുസ്ലിംജില്ലാജനറൽസെക്രട്ടറികെ.ടി.സഹദുള്ള അദ്ധ്യക്ഷത വഹിച്ചു. ഉസ്മാൻ താമരത്ത്, എൻ.കെ.അഫ്സലുറഹ്മാൻ മലപ്പുറം ക്ലാസ്സെടുത്തു. മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂർ, വി.പി വമ്പൻ, കെ.പി. താഹിർ,ഇബ്രാഹിം കുട്ടി തിരുവട്ടൂർ,അൻസാരി തില്ലങ്കേരി,എം.പി.മുഹമ്മദലി,മഹമൂദ്അള്ളാംകുളം,ബി.കെ അഹമ്മദ് ,വനിതാ ലീഗ്ജില്ലാജനറൽസെക്രട്ടറി ഷമീമ ജമാൽപ്രസംഗിച്ചു.