യു പ്രതിഭയ്​ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പി കെ ശ്രീമതി ടീച്ചർ

യു പ്രതിഭയ്​ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി പി കെ ശ്രീമതി ടീച്ചർ.

 

കണ്ണൂർ : യു പ്രതിഭയ്​ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി പി കെ ശ്രീമതി ടീച്ചർ. എൽ.ഡി.എഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്‌ക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ ആലപ്പുഴ ജില്ലാ യുഡിഎഫ് കൺവീനർ എ. ഇർഷാദിനെതിരെയാണ് നടപടി ആവശ്യപ്പെട്ട് ശ്രീമതി ടീച്ചർ പരാതി നൽകിയിരിക്കുന്നത്.

 വീഡിയോ അടക്കം പങ്കുവെച്ചാണ് പരാതി നൽകിയത്.സ്ഥാനാർഥിയെ അപമാനിക്കാനും വ്യക്തിയുടെ അന്തസ്സിനെ അപകീർത്തി പെടുത്തുന്നതുമായ പ്രസ്താവനയാണ് നടത്തിയത് എ. ഇർഷാദ് നടത്തിയതെന്നും പരാമർശങ്ങൾ അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും കത്തിൽ പറയുന്നു. മാത്രമല്ല, ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അതുകൊണ്ചുതന്നെ എ ഇർഷാദിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കാൻ നിർദേശിക്കണമെന്നും കത്തിൽ പറയുന്നുണ്ട്. കൂടാതെ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിക്കണം എന്നും പരാതിയിൽ ആവശ്യപ്പെടുന്നു.