എൽ ഡി എഫ് തളിപ്പറമ്പ മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക 25 ന് പ്രകാശനം ചെയ്യും
എൽഡിഎഫ് തളിപ്പറമ്പ മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ബുധനാഴ്‌ച പ്രകാശനം ചെയ്യും. പകൽ 11ന് എൽഡിഎഫ് മണ്ഡലം കമ്മറ്റി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പ്രകാശനം ചെയ്യും.
Mar 24, 2026, 15:52 IST
തളിപ്പറമ്പ : എൽഡിഎഫ് തളിപ്പറമ്പ മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ബുധനാഴ്‌ച പ്രകാശനം ചെയ്യും. പകൽ 11ന് എൽഡിഎഫ് മണ്ഡലം കമ്മറ്റി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പ്രകാശനം ചെയ്യും.
ഏരിയാ സെക്രട്ടറി കെ സന്തോഷ്, എൽഡിഎഫ് നേതാക്കളായ കെ സി ഹരികൃഷ്ണൻ, സി എം കൃഷ്ണൻ , കെ വി ഗോപിനാഥ്, ടി വി നാരായണൻ, തോമസ് ചുരനോലിൽ, ഷാജി ജോസഫ്, മധുസൂദനൻ, അനിൽ പുതിയ വീട്ടിൽ, കെ സാജൻ, കെ അഷ്റഫ്, എൻ അനിൽകുമാർ, പി രവീന്ദ്രൻ , മുജീബ് റഹ്മാൻ, കെ സി സോമൻ നമ്പ്യാർ, സി അബ്ദുൽ കരീം തുടങ്ങിയവർ പങ്കെടുക്കും.