അൻവറിനെ മുന്നണിയിലെടുക്കുന്ന കാര്യം യു.ഡി.എഫ് തീരുമാനിക്കും; പി.കെ കുഞ്ഞാലിക്കുട്ടി
മുൻ നിലമ്പൂർ എം.എൽ.എ പി വി അൻവറിന്റെ മുന്നണി പ്രവേശനം യുഡിഎഫ് ചർച്ച ചെയ്യുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
Jan 15, 2025, 15:14 IST
കണ്ണൂർ: മുൻ നിലമ്പൂർ എം.എൽ.എ പി വി അൻവറിന്റെ മുന്നണി പ്രവേശനം യുഡിഎഫ് ചർച്ച ചെയ്യുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ് യോഗത്തിലെ ചർച്ചയ്ക്ക് ശേഷം ഈ കാര്യത്തിൽ തീരുമാനമെടുക്കും. സി.പി.എം ആര്യാടൻ ഷൗക്കത്തലിയുമായി ചർച്ച നടത്തിയ കാര്യം അറിയില്ല. ആധികാരികമായ വിവരം ഈ കാര്യത്തിലില്ല. സമസ്തയിലെ ഒരു വിഭാഗവുമായുള്ള പ്രശ്നങ്ങൾ കാര്യങ്ങൾ അവസാനിച്ചുവെന്ന് കരുതേണ്ട. ആ വക വിഷയങ്ങളൊക്കെ അതിന്റെ വഴിക്ക് പോകും. ഇതിൽ കൂടുതൽ പ്രതികരണങ്ങൾക്ക് ഇല്ലെന്നും കുഞ്ഞാലികുട്ടി കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.