പ്രതിപക്ഷ നേതാവായതിന് ശേഷം ആദ്യമായി കണ്ണൂരിലെത്തിയ പിണറായി വിജയന് വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണം നൽകി
തിപക്ഷ നേതാവായതിന് ശേഷം ആദ്യമായി കണ്ണൂരിലെത്തിയ സിപിഎം പി ബി അംഗം പിണറായി വിജയന് കണ്ണൂർ വിമാനത്താവളത്തിൽ പ്രവർത്തകരും നേതാക്കളും ആവേശകരമായ സ്വീകരണം നൽകി.
മട്ടന്നൂർ: പ്രതിപക്ഷ നേതാവായതിന് ശേഷം ആദ്യമായി കണ്ണൂരിലെത്തിയ സിപിഎം പി ബി അംഗം പിണറായി വിജയന് കണ്ണൂർ വിമാനത്താവളത്തിൽ പ്രവർത്തകരും നേതാക്കളും ആവേശകരമായ സ്വീകരണം നൽകി. യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം തിങ്കളാഴ്ച്ച ഉച്ചയ്ക്കു ശേഷമാണ് പിണറായി ഭാര്യ കമലയോടൊപ്പം കണ്ണൂരിലെത്തിയത്. വിമാന താവളത്തിൽ നിന്നും പുറത്തിറങ്ങിയ പിണറായിയെ പ്രവർത്തകർ ആവേശകരമായ മുദ്രാവാക്യം വിളികളോടെ സ്വീകരിച്ചു സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ .കെ രാഗേഷ് ചുവന്നഷാൾ അണിയിച്ചു സ്വീകരിച്ചു.
നേതാക്കളായ പി. ശശി, പി പുരുഷോത്തമൻ , നിയുക്ത എം എൽ എ വി കെ സനോജ്, മട്ടന്നൂർ നഗരസഭാ ചെയർമാൻ ഷാജിത്ത് മാസ്റ്റർ,എം സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. വിമാന താവളത്തിൽ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും പിണറായി പതിവുപോലെ അവഗണിച്ചു കൊണ്ട് കാറിൽ കയറി പിണറായിയിലെ എം എൽ എ ഓഫീസിലേക്ക് തിരിച്ചു.മുൻ മുഖ്യമന്ത്രി ഇ കെ നാതെരഞ്ഞെടുപ്പിൽ പാർട്ടിയും മുന്നണിയും കനത്ത പരാജയം ഏറ്റു വാങ്ങിയതോടെ മൗനം തുടരുകയാണ് പിണറായി ഇപ്പോഴും ചെയ്യുന്നത്. പരാജയത്തിന്റെ ഉത്തരവാ ദിത്തം ചൂണ്ടിക്കാട്ടിപിണറായിക്കും എം വി ഗോവിന്ദനുമെതിരെ അതിരൂക്ഷമായ വിമർശനമാണ് കണ്ണൂർ ഉൾപ്പടെയുള്ള ജില്ലാ കമ്മിറ്റികളിൽ ഉ യർന്നത്. ഈ സാഹചര്യത്തിൽ അദ്ദേഹം എന്തെങ്കിലും പ്ര തികരണം നടത്തുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
കേരളം കണ്ട ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായിരുന്ന നായനാരുടെ പിൻഗാമിയായാണ് പിണറായി വിജയൻ ആ ക സേരയിലെത്തുന്നത്. ഭരണത്തുടർച്ചയിലൂടെ രണ്ടാമൂഴം ലഭിച്ച എൽ ഡി എഫ് സർക്കാരിന്റെ അമരക്കാരന് മൂന്നാമൂഴം എന്ന ലക്ഷ്യം പിഴയ്ക്കുകയായിരുന്നു. പിണറായിയെ പ്രതിപക്ഷ നേ താവാക്കിയതിൽ പി.ബി മുതൽ പ്രാദേശിക ഘടകങ്ങളിൽ വരെ എതിർപ്പിന് തീ പിടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തി ലാണ് പാർട്ടി അണികൾ ഉൾപ്പടെ ക്യാപ്റ്റന്റെ മറുപടി പ്രതീക്ഷിക്കുന്നത്. നാളെ രാവിലെ പയ്യാമ്പലത്തെ നായനാരുടെ സ്മൃതികു ടീരത്തിലാണ് പുഷ്പാർച്ചന. വൈകുന്നേരം 4 മണിക്ക് സിപിഎം നിടിയേങ്ങ ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകിട്ട് ആറിന് കല്യാശേരി യിൽ ഇകെ നായനാർ അനുസ്മരണ പൊതുയോഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 20ന് രാവിലെ 10 മണിക്ക് കണ്ണൂർ ഐ എം എ ഹാളിൽ മൊയാരം സ്മാരക അവാർഡ് മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് പിണറായി സമ്മാനിക്കും. 11 മണിക്ക് ചിന്ത പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച പി. ജയരാജൻ്റെ സനാതനികളുടെ ഹിന്ദുത്വ വഴികൾ പുസ്തക പ്രകാശനം കണ്ണൂർ എ കെ ജി ഹാളിൽ മുൻ മുഖ്യമന്ത്രി നിർവഹിക്കും.