എൽ.ഡിഎഫിനെ നേരിടാൻ കഴിയാത്ത എതിരാളികൾ ഗീബൽസീയൻനുണപ്രചാരണം നടത്തുന്നു: പിണറായി വിജയൻ

എ​തി​രാ​ളി​ക​ള്‍ എ​ൽ​ഡി​എ​ഫി​നെ​തി​രെ നു​ണ​ക​ളു​ണ്ടാ​ക്കി പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും വീ​ടു​ക​ളി​ൽ ക​യ​റി വ​സ്തു​ത വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ക​യാ​ണെ​ന്നും മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

 


മമ്പറം: എ​തി​രാ​ളി​ക​ള്‍ എ​ൽ​ഡി​എ​ഫി​നെ​തി​രെ നു​ണ​ക​ളു​ണ്ടാ​ക്കി പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും വീ​ടു​ക​ളി​ൽ ക​യ​റി വ​സ്തു​ത വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ള്‍ പ​റ​യു​ക​യാ​ണെ​ന്നും മുഖ്യമന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.  മമ്പറത്ത് നടന്നധ​ര്‍​മ​ടം മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് ക​ണ്‍​വെ​ൻ​ഷനിൽസം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​തി​രാ​ളി​ക​ള്‍ നേ​രും നെ​റി​യും ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്നും നേ​രാ​യ രീ​തി​യി​ൽ എ​ൽ​ഡി​എ​ഫി​നെ എ​തി​ര്‍​ക്കാ​ൻ അ​വ​ര്‍​ക്ക് പ​റ്റു​ന്നി​ല്ലെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗീ​ബ​ൽ​സി​നെ ക​ട​ത്തി വെ​ട്ടു​ന്ന രീ​തി​യി​ലാ​ണ് എ​തി​രാ​ളി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു.കേ​ര​ളം ന​ൽ​കു​ന്ന നേ​റ്റി​വി​റ്റി കാ​ർ​ഡ് ആ​ർ​ക്കും എ​തി​ർ​ക്കാ​ൻ ക​ഴി​യി​ല്ല. താ​ൻ കേ​ര​ള​ത്തി​ന്‍റെ സ​ന്ത​തി ആ​ണ് എ​ന്നാ​ണ​ത്. അ​തു​പോ​ലും അം​ഗീ​ക​രി​ക്കാ​ൻ സം​ഘ​പ​രി​വാ​ർ ത​യാ​റ​ല്ല. എ​ല്ലാ​വ​രെ​യും വീ​ട്ടി​ൽ ചെ​ന്ന് കാ​ണ​ണ​മെ​ന്നും നു​ണ​ക​ൾ ഓ​രോ​ന്നും പൊ​ളി​ക്ക​ണ​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

നു​ണ​ക​ൾ ഓ​രോ​ന്നും പൊ​ളി​ക്ക​ണ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ഥി എ​ന്ന നി​ല​യി​ൽ എ​ല്ലാ​വ​രെ​യും കാ​ണാ​ൻ പ്ര​യാ​സ​മു​ണ്ട്. അ​ത് എ​ല്ലാ​വ​രും മ​ന​സി​ലാ​ക്കു​മെ​ന്ന് ക​രു​തു​ന്നു. സം​സ്ഥാ​ന​ത്ത് എ​ല്ലാ​യി​ട​ത്തും എ​ത്ത​ണ​മെ​ന്നും ആ ​പ​രി​മി​തി മ​ന​സ്സി​ലാ​ക്കി പ്ര​ചാ​ര​ണം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. പരിപാടിയിൽ സി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം, വിവിധ കക്ഷി നേതാക്കളായ എം.വി ശ്രേയസ് കുമാർ, കെ.ദിവാകരൻ, ഇല്ലിക്കൽ അഗസ്തി, സി.എൻചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.