വിനോദത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ; പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്മെന്റ് പാർക്കിൽ മലിനജല സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകി പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്മെന്റ് പാർക്കിൽ അത്യാധുനിക സാങ്കേതികവിദ്യയിൽ നിർമ്മിച്ച മലിനജല സംസ്കരണ പ്ലാന്റ് പ്രവർത്തനസജ്ജമായി.

 

വിനോദത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകിക്കൊണ്ട്  അത്യാധുനിക സാങ്കേതികവിദ്യയും സംവിധാനങ്ങളും ഉപയോഗിച്ച് അഞ്ച് കോടി രൂപ ചെലവിലാണ് വിസ്മയ അമ്യൂസ്മെന്റ് പാർക്കിൽ പുതിയ മലിനജല സംസ്കരണ പ്ലാന്റ് നിർമ്മിച്ചത്. പ്രതിദിനം നാല് ലക്ഷം ലിറ്റർ മലിനജലം സംസ്കരിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്.

തളിപ്പറമ്പ് : പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകി പറശ്ശിനിക്കടവ് വിസ്മയ അമ്യൂസ്മെന്റ് പാർക്കിൽ അത്യാധുനിക സാങ്കേതികവിദ്യയിൽ നിർമ്മിച്ച മലിനജല സംസ്കരണ പ്ലാന്റ് പ്രവർത്തനസജ്ജമായി. പ്രതിദിനം നാല് ലക്ഷം ലിറ്റർ മലിനജലം ശാസ്ത്രീയമായി സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റ് അഞ്ച് കോടി രൂപ ചിലവിലാണ് നിർമ്മിച്ചത്. പ്ലാന്റിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിർവഹിച്ചു.

വിനോദത്തിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നൽകിക്കൊണ്ട്  അത്യാധുനിക സാങ്കേതികവിദ്യയും സംവിധാനങ്ങളും ഉപയോഗിച്ച് അഞ്ച് കോടി രൂപ ചെലവിലാണ് വിസ്മയ അമ്യൂസ്മെന്റ് പാർക്കിൽ പുതിയ മലിനജല സംസ്കരണ പ്ലാന്റ് നിർമ്മിച്ചത്. പ്രതിദിനം നാല് ലക്ഷം ലിറ്റർ മലിനജലം സംസ്കരിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്.

മലിനജലം ശാസ്ത്രീയമായി സംസ്കരിച്ച് പരിസ്ഥിതിക്ക് ദോഷമുണ്ടാകാത്ത വിധം കൈകാര്യം ചെയ്യുന്നതിലൂടെ വിസ്മയ പാർക്കിന്റെ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുകയാണ് പദ്ധതി. .സ്‌ക്രീനിംഗ്, എയറേഷൻ, മൂവിങ് ബെഡ്, ബയോ-ഫിലിം റിയാക്റ്ററുകൾ, ഫ്ളോക്കലേഷൻ, സെഡിമെന്റേഷൻ, സാൻഡ് ഫിൽട്രേഷൻ, ആക്ടിവേറ്റഡ് കാർബൺ അഡ്സോർബ്ഷൻ, ഡിസ് ഇൻഫക്ഷൻ, അൾട്രാഫിൽട്രേഷൻ തുടങ്ങി വിവിധ ഘട്ടങ്ങളിലൂടെയാണ് മലിനജല സംസ്‌കരണയൂണിറ്റ് പ്രവർത്തിക്കുന്നത്.
പ്ലാന്റിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിർവഹിച്ചു. സഹകരണ സ്ഥാപനങ്ങൾക്ക് വായ്പാ മേഖലയ്ക്കപ്പുറത്തും മികച്ച നേട്ടങ്ങൾ കൈവരിക്കാനാകുമെന്നതിന്റെ തെളിവാണ് വിസ്മയയെന്ന് അദ്ദേഹം പറഞ്ഞു.

ഇനിയും മികച്ച പദ്ധതികൾ കൊണ്ടുവരാനാണ് ലക്ഷ്യമെന്ന് വിസ്മിയ അമ്യൂസ്മെന്റ് പാർക്ക് ചെയർമാൻ പി.വി. ഗോപിനാഥ് പറഞ്ഞു. ചടങ്ങിൽ ചെയർമാൻ  അധ്യക്ഷത വഹിച്ചു.ഡോ. ജയചന്ദ്രൻ  പദ്ധതി വിശദീകരിച്ചു.  വൈസ് ചെയർമാൻ കെ. സന്തോഷ്, ആന്തൂർ നഗരസഭ ചെയർപേഴ്സൺ വി. സതീദേവി, പി. ദീപ, സുനിൽകുമാർ, പി.പി. ഗംഗാധരൻ, പി. സുഭാഷ്, കെ. ഗണേശൻ, എം. ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു.