ബ്രണ്ണൻ തൻ്റെ രാഷ്ട്രീയ പാഠശാലയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ബ്രണ്ണൻ ഒരു വികാരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.ബ്രണ്ണൻ അല സുവനീർ പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പിണറായി .വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവർത്തിച്ച അനുഭവം

 


ധർമ്മടം: ബ്രണ്ണൻ ഒരു വികാരമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു.ബ്രണ്ണൻ അല സുവനീർ പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പിണറായി .വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവർത്തിച്ച അനുഭവം പങ്കിട്ടുകൊണ്ടാണ് പിണറായി ഈക്കാര്യം വിശദീകരിച്ചത്.പഠനകാലത്ത് അന്നത്തെ ബ്രണ്ണൻ പ്രിൻസിപ്പാൽ രക്ഷാകർത്താവിനെ കൂട്ടി വരാൻ തന്നോട് പറഞ്ഞു. അപ്രകാരം ജ്യേഷ്ഠൻ പിറ്റേന്ന് പ്രിൻസിപ്പൽ മുറിയിലെത്തി. 

എന്താ സർ പ്രശ്‌നം? വിജയന് കടുത്ത രാഷ്ട്രീയമാണല്ലോ. അപ്പോൾ ജ്യേഷ്ഠൻ ചോദിച്ചു .സർ . വേറെ പ്രശ്‌നങ്ങൾ ഒന്നുമില്ലല്ലോ..?കടുത്ത രാഷ്ട്രീയമല്ലേ....അതിലെന്താ പ്രശ്‌നം.മറ്റെന്തെങ്കിലും കുഴപ്പമുണ്ടോ?ജ്യേഷ്ഠൻ ആവർത്തിച്ചു ചോദിച്ചു. ഇല്ലയെന്ന് പ്രിൻസിപ്പൽ വിജയനെക്കാളും കടുത്ത രാഷ്ട്രീയക്കാരൻ ജ്യേഷ്ഠനാണെന്ന് അപ്പോഴാണ് പ്രിൻസിപ്പലിന് ബോധ്യമായത്.പതിനെട്ടോളം പൂർവ വിദ്യാർത്ഥി സംഘടനകളും അധ്യാപക സംഘടനകളും ചേർന്നു നടത്തിയ ബ്രണ്ണൻ അലമഹാസംഗമത്തിൻ്റെ ഭാഗമായാണ് 
സുവനീർ പ്രസിദ്ധീകരിച്ചത്.

പ്രതിപക്ഷ നേതാവിൽ നിന്ന് എഴുത്തുകാരി എസ് സിതാര ഏറ്റു വാങ്ങി.മുൻ സ്പീക്കർ എ .എൻ ഷംസീർ  അധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പൽ ഡോ. വത്സലൻ ,കെ. പി. സി. സി ട്രഷർ വി.എ . നാരായണൻ,സി.പി.ഐ അസിസ്റ്റൻ്റ് സെക്രട്ടറി  സി. എൻ ചന്ദ്രൻ , ബിജെപി സ്റ്റേറ്റ് കമ്മിറ്റി മെംബർ അജയൻ മേനോത്ത് , ഡോ.പുത്തൂർ മുസ്തഫ, ബ്രണ്ണൻ കോളജ് പ്രിൻസിപ്പൽ ഡോ.ഒ.സി അലോഷ്യസ്,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബി. ഗീതമ്മ , കോളജ് യൂണിയൻ ചെയർമാൻ അമൽ ബാബു,പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി. അനിൽ,സുവനീർ കമ്മിറ്റി ഡോ കെ വി .മഞ്ജുള പ്രസംഗിച്ചു .വയലാർ അവാർഡ് നേടിയ ഡോ. ആർ. രാജശ്രീയെ അനുമോദിച്ച് പ്രമേയവും അവതരിപ്പിച്ചു.