പിണറായി വെണ്ടുട്ടായിയിൽ പൊട്ടിയത് കെട്ടു പടക്കം : ബോംബാക്കി കണ്ണൂരിൽ കുഴപ്പമാണെന്ന് ചിത്രീകരിക്കരുതെന്ന്  ഇപി ജയരാജൻ

പോറ്റിയെ കേറ്റിയെ' ഗാനവിവാദത്തിൽ പ്രതികരണവുമായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു പാട്ടിൽ കലങ്ങിപ്പോകുന്നതല്ല തങ്ങളുടെ രാഷ്ട്രീയമെന്നും ഇ.പി പറഞ്ഞു.

 

കണ്ണൂർ :പോറ്റിയെ കേറ്റിയെ' ഗാനവിവാദത്തിൽ പ്രതികരണവുമായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു പാട്ടിൽ കലങ്ങിപ്പോകുന്നതല്ല തങ്ങളുടെ രാഷ്ട്രീയമെന്നും ഇ.പി പറഞ്ഞു. തെരഞ്ഞടുപ്പിൽ പത്ത് വോട്ട് കിട്ടാൻ പല ശ്രമങ്ങളും നടക്കുന്നുണ്ട് കോൺഗ്രസ് എം.പിമാർ പാടിയ പാട്ട് താൻ കേട്ടിട്ടില്ല എന്നതിനാൽ കൂടുതൽ അഭിപ്രായം പറയുന്നില്ലെന്നും ഇ പി കൂട്ടിച്ചേർത്തു.

പാർലമെന്റ് വളപ്പിൽ പാരഡിപ്പാട്ട് പാടിയ യുഡിഎഫ് എംപിമാർ  അത് പാട്ട് പാടാനുള്ള കേന്ദ്രമായി ധരിച്ചുകാണും. ജനങ്ങൾക്കും കേരളത്തിനും വേണ്ടിയുള്ള പ്രശ്നങ്ങൾ അവർ പറയാറില്ലെന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി.. തങ്ങൾ എല്ലാ കാലവും ആവിഷ്കാര സ്വാതന്ത്രത്തിനൊപ്പമാണ്. ദൈവത്തെ തെറ്റായ വഴിയിൽ പ്രചാരണത്തിനുപയോഗിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കത്തെ പാർട്ടി പ്രോത്സാഹിപ്പിക്കില്ലെന്നും ഇ പി പറഞ്ഞു.

ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഇടതുപക്ഷമെന്ത് തെറ്റാണ് ചെയ്തതതെന്നും  ഇ പി ചോദിച്ചു. ലോകപ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് ശബരിമല. ഇടതുപക്ഷം ഭംഗിയായി അയ്യപ്പസംഗമം സംഘടിപ്പിച്ചു. അപ്പോഴാണ് അതിനെ കളങ്കപ്പെടുത്താൻ കോൺഗ്രസ് ഒരു പോറ്റിയെ കൊണ്ടുവന്നത്. വിഷയത്തിൽ ഹൈകോടതി ശക്തമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ സർക്കാർ അത് ചെയ്തു. സർക്കാർ ആരെയും സംരക്ഷിച്ചിട്ടില്ല. നീതിപൂർവവും സത്യസന്ധവുമായ നിലപാട് സ്വീകരിച്ച ഈ സർക്കാരിന് വിശ്വാസികളും വോട്ടർമാരും കൂടുതൽ പിന്തുണ നൽകുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. 

വെള്ളാപ്പള്ളി മുഖ്യമന്ത്രിക്കൊപ്പം കാറിൽ സഞ്ചരിച്ചത് തിരിച്ചടിയായെന്ന വാദം ബാലിശമാണ്. ആരെങ്കിലും വന്നതുകൊണ്ടും പോയതുകൊണ്ടും വോട്ടുകൾ നഷ്ടപ്പെടില്ല വെള്ളാപള്ളി കാരണമാണ് വോട്ടു കുറഞ്ഞതെന്ന പ്രചാരണം ദുരുദ്ദേശപരമാണ്. പിണറായി വെണ്ടുട്ടായിയിൽ ക്രിസ്തുമസ് -പുതുവത്സര ആഘോഷത്തിൻ്റെ ഭാഗമായുണ്ടാക്കിയ പടക്കമാണ് പൊട്ടിയത്. ചരട് കൊണ്ട് കെട്ടിയ പടക്കമാണ് അപകടമുണ്ടാക്കിയത്. അതു ബോംബ് സ്ഫോടനമാണെന്ന് വ്യാഖ്യാനിച്ച് കണ്ണൂരിലെ ക്രമസമാധാനം കളയരുത്. കെട്ട് പടക്കങ്ങൾ ചില സമയങ്ങളിൽ അപകടമുണ്ടാക്കാറുണ്ട്. കെട്ട് അൽപ്പം മുറുകിപ്പോയാൽ സ്ഫോടനമുണ്ടാകും അനു ഭവസ്ഥർ അല്ലെങ്കിൽ അപകടമുണ്ടാകും. അങ്ങനെയുള്ള അപകടമാണ് കഴിഞ്ഞ ദിവസമുണ്ടായതെന്നും ഇ.പി ജയരാജൻ മാധ്യമ ങ്ങളോട് പറഞ്ഞു.