ഇനി കലയുടെ ഉത്സവനാളുകൾ,'പിണറായി പെരുമസീസൺ എട്ട്' ഫെബ്രുവരി ഒന്ന് മുതൽ ഏഴുവരെ ഒന്നിന്പെരുമ ടോക്സിൽ ബഹിരാകാശ സഞ്ചാരിയായ ക്യാപ്റ്റൻ ശുഭാംഗു ശുക്ല പ്രഭാഷണം നടത്തും
പിണറായി പെരു സീസൺ 8 ഫെബ്രുവരി ഒന്ന് മുതൽ ഏഴു വരെ പിണറായി എകെജി മെമ്മോറിയൽ ഗവ:ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കണ്ണൂർ: പിണറായി പെരു സീസൺ 8 ഫെബ്രുവരി ഒന്ന് മുതൽ ഏഴു വരെ പിണറായി എകെജി മെമ്മോറിയൽ ഗവ:ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാംസ്കാരികതയും ഭൂമിശാസ്ത്രപരമായ സാധ്യതയും കോർത്തിണക്കിയാണ് പിണറായി പെരുമ സീസൺ 8 സംഘടിപ്പിച്ചിട്ടുള്ളതെന്ന് സംഘാടകസമിതി ചെയർമാൻ കക്കോത്ത് രാജൻ പറഞ്ഞു.അയ്യായിരത്തിൽ പരം ആളുകൾക്ക് പരിപാടി ആസ്വദിക്കാനുള്ള സൗകര്യമൊരുക്കീട്ടുണ്ട്.
ഫിബ്ര: ഒന്നിന് വൈകിട്ട് ഏഴു മണിക്ക് മെഗാ മേളയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും സമാപന സമ്മേളനം ഏഴിന് മുഖ്യമന്ത്രി പിണറായി വിജയനും നിർവ്വഹിക്കും. മന്ത്രി മുഹമ്മദ് റിയാസ്,നിയമസഭാ സ്പീക്കർ എ എൻ ഷംസീർ എന്നിവർ മുഖ്യാതിഥികളാവും. പെരുമയുടെ ഭാഗമായി നാടകങ്ങൾ, റിവർ ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, കമ്പവലി വിവിധ മത്സരങ്ങൾ കലാപരിപാടികൾ തുടങ്ങിയ വ ഇതിനകം നടന്നു കഴിഞ്ഞു. മെഗാ. മേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്.വൈകുന്നേരം അഞ്ചുമണി മുതൽ ഏഴുമണി വരെ പിണറായി ബാങ്ക് ഓഡിറ്റോറിയത്തിൽ ഫിലിം ഫെസ്റ്റും പിണറായി കൺവെൻഷൻ സെന്ററിൽ 5-30 മു പെരുമ ടോക്സും 7 മണി മുതൽ എ കെ ജി മെമ്മോറിയൽ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ മെഗാ മേളയും നടക്കും.
ഫിബ്ര: ഒന്നിന്പെരുമ ടോക്സിൽ ബഹിരാകാശ സഞ്ചാരിയായ ക്യാപ്റ്റൻ ശുഭാംഗു ശുക്ല മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനത്തോടനുബന്ധിച്ച് രാത്രി 8 മണിക്ക് എം ജയചന്ദ്രൻ ആന്റ് പാർട്ടിയും വിജയ് യേശുദാസും അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറുമെന്ന് ചെയർമാൻ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ കോർഡിനേറ്റർ അഡ്വ: വി പ്രദീപൻ , കൺവീനർ പനോളി വത്സൻ , പ്രൊ: പ്രശോഭിത്ത്, ജനാർദ്ദനൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.