പിണറായി പെരുമ മാർച്ച് 30 ന് മുതൽ , ഓളപരപ്പിൽ ആവേശം പടർത്താൻ ജലോത്സവം
പിണറായി പെരുമകൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന ഏഴാമത് പിണറായി പെരുമ മാർച്ച് 30 മുതൽ ഏപ്രിൽ 13 വരെ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .സമാപനം 13 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കണ്ണൂർ: പിണറായി പെരുമകൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന ഏഴാമത് പിണറായി പെരുമ മാർച്ച് 30 മുതൽ ഏപ്രിൽ 13 വരെ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു .സമാപനം 13 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
നാടകോത്സവം, മെഗാഷോ , ഫിലിം ഫെസ്റ്റ്, ഫ്ലവർ ഷോ,കവിയരങ്ങ് , പെരുമാ ടോക്ക്, സർഗ്ഗ സദസ്സ് ,തെരുവരങ്ങ് എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി റിവർ ഫെസ്റ്റ് , സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്, ഓൾ കേരള ബോൾ ബാഡ്മിന്റൺടൂർണ്ണമെന്റ്, കളരിപ്രദർശനം എന്നിവരും നടത്തുന്നുണ്ട് .
പിണറായി പഞ്ചായത്തിലെ സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുറമെ ധർമ്മടം മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളും പങ്കെടുക്കുന്നനിറപ്പകിട്ടാർന്ന സാംസ്കാരിക ഘോഷയാത്രയോടെയാണ് 30 ന് പെരുമക്ക് തുടക്കം. ഘോഷയാത്രക്ക് ശേഷം6 മണിക്ക് പിണറായി കൺവെൻഷൻ സെന്ററിന് സമീപം ജനകീയോത്സവത്തിന് ആരംഭം കുറിച്ച് കൊണ്ടുള്ള കൊടിയേറ്റം നോവലിസ്റ്റ് ഫ്രൊഫ: ആർ രാജശ്രീ നിർവ്വഹിക്കും.
23,27,28 129 തീയ്യതികളിൽഅഞ്ചരക്കണ്ടി പുഴയെ സംഘടിപിച്ച് കൊണ്ടാണ് റിവർ ഫെസ്റ്റ് ഒരുക്കീട്ടുള്ളത്. അഞ്ച് ബോട്ട്ജെട്ടികളെകോർത്തിണക്കി ക്കൊ ണ്ടാണ് റിവർ ഫെസ്റ്റ്. 27 ന് വൈകുന്നേരം 5 മണിക്ക് മമ്പറം ബോട്ട്ജട്ടിയിൽ മന്ത്രി മുഹമ്മദ് റിയാസ് റിവർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. നി പൂർണ്ണിമ ഇന്ദ്രജിത്ത് ജലഘോഷയാത്രഫ്ലാഗ് ഓഫ് ചെയ്യും.
വാർത്താ സമ്മേളനത്തിൽ ചെയർമാൻ കക്കോത്ത് രാജൻ, കൺവീനർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ യു ബാലകൃഷ്ണൻ അഡ്വ: വി പ്രദീപൻ, വി ജനാർദ്ദനൻ ,പി എം അഖിൽ , ഒ സി മോഹൻ രാജ് എന്നിവർ പങ്കെടുത്തു .