പയ്യന്നൂരിൽ രാഷ്ട്രീയ വിശദീകരണ സമ്മേളനത്തിൽ പിണറായി : രാഷ്ട്രീയ കേരളത്തിന് ആകാംക്ഷയേകി പ്രതിപക്ഷ നേതാവിൻെ വാക്കുകൾ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷംസി.പി.എം. രാഷ്ട്രീയ വിശദി കരണയോഗത്തിന് പിണറായി വിജയൻ വീണ്ടും പയ്യന്നൂരിലെത്തുന്നു.

 

പയ്യന്നൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷംസി.പി.എം. രാഷ്ട്രീയ വിശദി കരണയോഗത്തിന് പിണറായി വിജയൻ വീണ്ടും പയ്യന്നൂരിലെത്തുന്നു. പയ്യന്നൂർ പുതിയ ബസ്സ്റ്റാൻ ഡ് പരിസരത്തെ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിലാണ് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പ്രതിപ ക്ഷനേതാവും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ എത്തുന്നത്. പയ്യന്നൂർ നിയോ ജകമണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി ടി.ഐ.മധുസൂദന ന്റെ തെരഞ്ഞെടുപ്പ് പൊതുയോ ഗം ഉദ്ഘാടനം ചെയ്യാനായിരുന്നു പിണറായി ഏറ്റവും ഒടുവിൽ ഏപ്രിൽ മൂന്നിന്  പയ്യന്നൂരിൽഎത്തിയത്.

പയ്യന്നൂരിലെ പാർട്ടിയെ ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നും ആര് എതിരുനിന്നാലും ഒന്നും സംഭവി ക്കില്ലെന്നായിരുന്നു പി ണറായി വിജയൻ അന്ന് പ്രസംഗിച്ചത്. സി.പി.എം. പുറത്താ ക്കിയതിനെത്തുടർന്ന് യു.ഡി.എഫ്. പിന്തുണ യോടെ മത്സരിച്ച സ്വതന്ത്രസ്ഥാ നാർഥി വി.കുഞ്ഞികൃഷ്ണന് എതിരെയായിരുന്നു പിണറായിയുടെ പരോക്ഷ പരാമർശം. സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി, സംസ്ഥാന സെ ക്രട്ടേറിയറ്റംഗം എം.വി.ജയരാ ജൻ, ജില്ലാ സെക്രട്ടറി കെ.കെ. രാകേഷ്, സ്ഥാനാർഥി ടി.ഐ. മധുസൂദനൻ ഉൾപ്പെടെയുള്ള നേതാക്കൾ അന്ന് വേദിയിലുണ്ടായിരുന്നു.

രക്തസാക്ഷികളു ടെ നാടായ പയ്യന്നൂ രിൽ ആര് എതിരു നിന്നാലും ഒരുചു ക്കും സംഭവിക്കില്ല. വലിയ പ്രതിസന്ധിക ളിൽപ്പോലും പാറപോ ലെ പാർട്ടിക്കൊപ്പം ഉറച്ചുനിൽ ക്കുന്നവരാണ് ഇവിടത്തുകാർ. ഈ മണ്ണിനെ ആരു വിചാരിച്ചാ ലും കളങ്കപ്പെടുത്താൻ സാധി ക്കില്ലെന്നും പിണറായി വിജയൻ അന്ന് പ്രസംഗിച്ചിരുന്നു. എന്നാൽ പിണറായിയുടെ പ്രസംഗം പാർട്ടിക്കാർ പോലും മുഖവിലയ്ക്കെടുത്തില്ലെന്നാണ് പിന്നീട് നടന്ന സംഭവങ്ങൾ തെളിയിച്ചത്. അര ലക്ഷം വോട്ടിന് ജയിച്ച മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി വ്യക്തമായ മാർജിനിൽ തോറ്റു തുന്നം പാടി .

 കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുഞ്ഞികൃഷ്ണൻ ഇടതുകോട്ട യിൽ അട്ടിമറിവിജയം നേടി പിണറായി പ്രതിപക്ഷ നേതാവായി ഇരിക്കുന്ന നിയമസഭയിൽ എംഎൽ.എ.യായി എത്തിയത് പാർട്ടി നേതൃത്വത്തിന് കനത്ത തിരിച്ചടിയായി മാറി.അതിനുശേഷമുള്ള പൊതു യോഗത്തിലാണ് പയ്യന്നൂരിലെ പാർട്ടി അണികൾക്കുമുന്നിൽ പിണറായി എത്തുന്നത്. കന ത്ത പരാജയത്തിന്റെ പശ്ചാത്ത ലത്തിൽ അന്ന് പറഞ്ഞതിന് തുടർച്ചയായി എന്താണ് ഇക്കു റി പ്രസംഗത്തിൽ ഉണ്ടാകുക യെന്ന് പയ്യന്നൂർ മാത്രമല്ല രാഷ്ട്രീയ കേരളം തന്നെ ഉറ്റുനോക്കു കയാണ്.

ശനിയാഴ്ച വൈകിട്ട് മൂന്നിന് പെരിങോ ത്തെ മാത്തിലും പിണറായി എത്തു ന്നുണ്ട്. ഞായറാഴ്ച വൈകിട്ട് 4.30-ന് തളിപ്പറമ്പ് മണ്ഡലത്തി ലെ മയ്യിലിലും തിങ്കളാഴ്ച വൈ കിട്ട് നാലരയ്ക്ക് തളിപ്പറമ്പിലും പ്ര തിപക്ഷനേതാവ് സംസാരിക്കും. തളിപറമ്പിലും പയ്യന്നൂരിലും സ്ഥാനാർത്ഥി നിർണയത്തിൽ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്ന് സി പി എം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയിരുന്നു. അണികളിൽ നഷ്‌ടപെട്ട ആത്മവിശ്വാസം വീണ്ടെടുക്കാനാണ് കണ്ണൂരിൽ സി പി എം രാഷ്‌ട്രീയ വിശദീകരണ യോഗങ്ങൾ വിളിച്ചു ചേർത്തിട്ടുള്ളത്.