പിണറായി കൺവെൻഷൻ സെൻ്ററിലെ എം എൽ എ ഓഫീസിന് മുൻപിൽ പ്രതിപക്ഷ നേതാവ് ദേശീയ പതാക ഉയർത്തി

സംസ്ഥാനത്ത് 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായി പിണറായി കൺവെൻഷൻ സെന്ററിലെ എംഎൽഎ ഓഫീസിനു മുന്നിൽ ദേശീയ പതാക ഉയർത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

 


പിണറായി : സംസ്ഥാനത്ത് 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാ​ഗമായി പിണറായി കൺവെൻഷൻ സെന്ററിലെ എംഎൽഎ ഓഫീസിനു മുന്നിൽ ദേശീയ പതാക ഉയർത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സാമ്രാജ്യത്വത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞ് നമ്മുടെ രാജ്യം സ്വതന്ത്രമായി ഇന്ന് 79 വർഷം പൂർത്തിയാകുമ്പോൾ ഈ വേളയെ കേവലം ഒരാഘോഷമായി ചുരുക്കരുത്. 

മറിച്ച്, സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹികാവസ്ഥകളെ കുറിച്ചുള്ള ഗൗരവപൂർണ്ണമായ ഒരു ആത്മപരിശോധനക്ക് കൂടി ഈ സന്ദർഭത്തിൽ നാം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു എം എൽ എ ഓഫീസ് ജീവനക്കാരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.