പിലാത്തറയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
പിലാത്തറയിൽ ബൈക്കിൽ സഞ്ചരിക്കവെ മയക്കുമരുന്നു മായി യുവാവ് അറസ്റ്റിൽ.
പിലാത്തറ: പിലാത്തറയിൽ ബൈക്കിൽ സഞ്ചരിക്കവെ മയക്കുമരുന്നു മായി യുവാവ് അറസ്റ്റിൽ.നിയമസഭ ഇലക്ഷൻ സ്‌പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി പാപ്പിനിശ്ശേരി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ശശി ചേണിചേരിയും സംഘവും കല്യശ്ശേരി എൽ.എ.സി-എസ്.എസ്.ടി-2 വിഭാഗവുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 0.352ഗ്രാം മെത്താംഫിറ്റാമിൻ കൈവശം വെച്ച കുറ്റത്തിന് എടാട്ട് സ്വദേശി കെ.പി.ഷിജിനാസ്(34)നെ അറസ്റ്റ് ചെയ്തു.
ഇയാളുടെ പേരിൽ എൻ.ഡി.പി.എസ് കേസെടുത്തു. പിടിയിലായ യുവാവ് കഴിഞ്ഞ രണ്ടാഴ്ച്ചക്കാലമായി എക്‌സൈസിന്റെനിരീക്ഷണത്തിലായിരുന്നു.നേരത്തെ എൻ.ഡി.പി.എസ് കേസുകളിൽ പ്രതിയാണ് ഇയാൾ.പരിശോധനയിൽ എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് കെ.കെ.പ്രണവ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സർവ്വജ്ഞൻ, സീനിയർ സി.പി.ഒ സുധീഷ്, സിവിൽ എക്സൈസ് ഓഫീസർന്മാരായ വിവേക്, റെനിൽ, അമൽ ഡ്രൈവർ ജോജൻ എന്നിവർ പങ്കെടുത്തു.