പിലാത്തറയിൽ സ്കൂട്ടിയും ബുള്ളറ്റും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു
പിലാത്തറ - പഴയങ്ങാടി റോഡിൽ പെരിയാട്ട് ബസ്റ്റോപ്പിന് സമീപം സ്കൂട്ടിയും ബുള്ളറ്റും തമ്മിൽ കുട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണമടഞ്ഞു. മാതമംഗലം ചന്തപ്പുരയിലെ രഞ്ജിത്തിൻ്റെ മകൾ മാളവിക (18 )യാണ് ചാലമിം മസ് ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.
Nov 17, 2025, 09:30 IST
പരിയാരം :പിലാത്തറ - പഴയങ്ങാടി റോഡിൽ പെരിയാട്ട് ബസ്റ്റോപ്പിന് സമീപം സ്കൂട്ടിയും ബുള്ളറ്റും തമ്മിൽ കുട്ടിയിടിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരണമടഞ്ഞു. മാതമംഗലം ചന്തപ്പുരയിലെ രഞ്ജിത്തിൻ്റെ മകൾ മാളവിക (18 )യാണ് ചാലമിം മസ് ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.
വിളയാങ്കോട് വാദിഹുദ ഇൻറ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻ്റ് അഡ്വാൻസ് സ്റ്റഡീസിലെ ഒന്നാം വർഷ ബി.എസ് സി സൈക്കോളജി വിദ്യാർത്ഥിനിയാണ് . കഴിഞ്ഞ നവംബർ എട്ടിനായിരുന്നു സംഭവം. അപകടത്തിൽ മറ്റ് മൂന്ന് പേർക്ക് കൂടി പരിക്കേറ്റിരുന്നു.