പിലാത്തറ അമേയ ഇലക്ട്രോണിക്സിന് തീ വെച്ചതാണെന്ന് പരാതി

പിലാത്തറഅമേയ ഇലക്ട്രോണിക്‌സിലെ തീപിടുത്തം, തീവെച്ചതാണെന്ന് പരാതി.അമയേ ഇലക്ട്രോണിക്‌സ് ഷോപ്പിന് മുകളില്‍ ജേഴ്‌സി സ്റ്റിച്ചിംഗ് സെന്റര്‍ നടത്തുന്ന സുഭാഷ്, ഓട്ടോഡ്രൈവര്‍ രാജേഷ് എന്നിവരെ സംശയിക്കുന്നതായി കാണിച്ച് ഉടമ കോഴിക്കോട് കസബ ചാലപ്പുറത്തെ പുതിയ കോവിലകം പറമ്പ് എം.ടി.ഗിരീഷ്‌കുമാര്‍ പരിയാരം പോലീസില്‍ പരാതി നല്‍കി.

 

പിലാത്തറ : പിലാത്തറഅമേയ ഇലക്ട്രോണിക്‌സിലെ തീപിടുത്തം, തീവെച്ചതാണെന്ന് പരാതി.അമയേ ഇലക്ട്രോണിക്‌സ് ഷോപ്പിന് മുകളില്‍ ജേഴ്‌സി സ്റ്റിച്ചിംഗ് സെന്റര്‍ നടത്തുന്ന സുഭാഷ്, ഓട്ടോഡ്രൈവര്‍ രാജേഷ് എന്നിവരെ സംശയിക്കുന്നതായി കാണിച്ച് ഉടമ കോഴിക്കോട് കസബ ചാലപ്പുറത്തെ പുതിയ കോവിലകം പറമ്പ് എം.ടി.ഗിരീഷ്‌കുമാര്‍ പരിയാരം പോലീസില്‍ പരാതി നല്‍കി.

ഡിസംബര്‍ 19 ന് രാത്രി 8.25 നും 10 മണിക്കും ഇടയിലാണ് തീപിടുത്തം നടന്നത്.8 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പരാതി.
പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചില സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന് ഇതിനകം ലഭിച്ചിട്ടുണ്ട്.പരിയാരം പൊലിസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.