പിലാത്തറയിൽ ബൈക്ക് കലുങ്കിലിടിച്ച് യുവാവ് മരിച്ചു
നരിക്കാംവള്ളിയില്‍ ബൈക്ക് കലുങ്കിലിടിച്ച് അപകടത്തില്‍ യുവാവ് അതിദാരുണമായി മരിച്ചു.പിലാത്തറ സ്റ്റേഡിയത്തിന് സമീപത്തെ മൂലക്കാരന്‍ വീട്ടില്‍ എം.വി.വിനോദാ (48) ണ് മരിച്ചത്
Dec 2, 2025, 19:10 IST
പിലാത്തറ: നരിക്കാംവള്ളിയില്‍ ബൈക്ക് കലുങ്കിലിടിച്ച് അപകടത്തില്‍ യുവാവ് അതിദാരുണമായി മരിച്ചു.പിലാത്തറ സ്റ്റേഡിയത്തിന് സമീപത്തെ മൂലക്കാരന്‍ വീട്ടില്‍ എം.വി.വിനോദാ (48) ണ് മരിച്ചത്.തിങ്കളാഴ്ച്ച രാത്രി 9.30 നാണ് നരിക്കാംവള്ളി പെട്രോള്‍ പമ്പിന് സമീപം അപകടം നടന്നത്.
ഗുരുതരമായി പരുക്കേറ്റ വിനോദിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭാര്യ: വിമല.മക്കള്‍: വിസ്മയ, വിഷ്ണു. (വിസ്മയ പാര്‍ക്ക്)മൃതദ്ദേഹംപരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ പോസ്റ്റുമോർട്ടത്തിനശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.