കണ്ണൂരിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ വീട്ടു മതിലിൽ ഇടിച്ചു

മെരുവമ്പായി പാലത്തിനു സമീപം  മിനി പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് എതിർഭാഗത്തെ വീടിന്റെ മതിലിൽ ഇടിച്ച് തകർന്നു. അപകടത്തിൽ നിസ്സാര പരിക്കേറ്റ  ഡ്രൈവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. 

 


കൂത്തുപറമ്പ് : മെരുവമ്പായി പാലത്തിനു സമീപം  മിനി പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് എതിർഭാഗത്തെ വീടിന്റെ മതിലിൽ ഇടിച്ച് തകർന്നു. അപകടത്തിൽ നിസ്സാര പരിക്കേറ്റ  ഡ്രൈവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. 

വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു അപകടം.നാട്ടുകാരും പൊലിസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫയർഫോഴ്സ് റോഡരികിൽ നിന്നും അപകടത്തിൽപ്പെട്ട വാഹനം നീക്കി.