തളിപ്പറമ്പ് പ്രസ്സ് ഫോറം സംഘടിപ്പിക്കുന്ന ന്യൂസ് ഫോട്ടോഗ്രാഫർ കൃഷ്‌ണൻ കാഞ്ഞിരങ്ങാടിന്റെ ഫോട്ടോ പ്രദർശനം ഓഗസ്റ്റ് 2 ന് ; സംഘാടക സമിതി രൂപീകരിച്ചു
കണ്ണൂർ പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ തളിപ്പറമ്പ് പ്രെസ്സ് ഫോറം സംഘടിപ്പിക്കുന്ന ന്യൂസ് ഫോട്ടോഗ്രാഫർ കൃഷ്‌ണൻ കാഞ്ഞിരങ്ങാടിന്റെ ഫോട്ടോ പ്രദർശനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു.
കണ്ണൂർ : കണ്ണൂർ പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ തളിപ്പറമ്പ് പ്രെസ്സ് ഫോറം സംഘടിപ്പിക്കുന്ന ന്യൂസ് ഫോട്ടോഗ്രാഫർ കൃഷ്‌ണൻ കാഞ്ഞിരങ്ങാടിന്റെ ഫോട്ടോ പ്രദർശനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു.ആഗസ്ത് രണ്ടാം വാരത്തിൽ തളിപ്പറമ്പിൽ നടക്കുന്ന പ്രദർശനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
സംഘടക സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ഷിജി വട്ടക്കാട് ഉദ്ഘാടനം ചെയ്തു. കണ്ണൂർ പ്രെസ്സ് ക്ലബ് പ്രസിഡന്റ് സി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ ദീപ രഞ്ജിത്ത്, ടി ബാലകൃഷ്ണൻ, കെ സന്തോഷ്, ടി ജനാർദ്ധൻ, കെ വി മുഹമ്മദ് കുഞ്ഞി,എം കെ മനോഹരൻ, രാജേഷ് ബക്കളം, കൃഷ്ണൻ കാഞ്ഞിരങ്ങാട് തുടങ്ങിയവർ സംസാരിച്ചു.സ്വാഗത സംഘം ഭാരവാഹികളായി ചെയർമാൻ പി കെ സുബൈർ, വർക്കിങ് ചെയർമാൻ ടി ബാലകൃഷ്ണൻ, ജനറൽ കൺവീനർ എം കെ മനോഹരൻ, മറ്റ് കമ്മിറ്റി. ഭാരവാഹികളെയും തെരഞ്ഞെടുത്തു