കണ്ണൂർ താണയിൽ പെട്രോൾ ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി ; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

കണ്ണൂർ താണയിൽ പെട്രോൾ ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം. തിങ്കളാഴ്ച്ച രാത്രിയാണ് അപകടം നടന്നത്.

 

 കണ്ണൂർ: കണ്ണൂർ താണയിൽ പെട്രോൾ ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം. തിങ്കളാഴ്ച്ച രാത്രിയാണ് അപകടം നടന്നത്.

 ടയർ കടയിലേക്കാണ് ലോറി ഇടിച്ചു കയറിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയത്. കടയുടെ ഷട്ടർ തകർത്താണ് ലോറി നിന്നത്. കണ്ണൂരിൽ നിന്നെത്തിയ ഫയർഫോഴ്സും പൊലിസും രക്ഷാപ്രവർത്തനം നടത്തി.