ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന കണ്ണൂർ സെൻട്രൽ ജയിൽ പെട്രോൾ പമ്പ് അടച്ചുപൂട്ടണം ; പ്രതിഷേധ ധർണ നടത്തി കോൺഗ്രസ്
പിണറായിസർക്കാരിന് സാധാരണ ജനങ്ങളേക്കാൾ ജയിൽപുള്ളികളോടാണ് സ്നേഹമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് രമ്യ ഹരിദാസ് പറഞ്ഞു.
Jan 16, 2026, 14:20 IST
കണ്ണൂർ: പിണറായിസർക്കാരിന് സാധാരണ ജനങ്ങളേക്കാൾ ജയിൽപുള്ളികളോടാണ് സ്നേഹമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് രമ്യ ഹരിദാസ് പറഞ്ഞു.
പൊതുജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന കണ്ണൂർ സെൻട്രൽ ജയിൽ ഇന്ധന പമ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രമ്യ ഹരിദാസ്. ബ്ലോക്ക് പ്രസിഡണ്ട് കൂക്കിരി രാജേഷ് അധ്യക്ഷനായി.
ഡി സി സി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി.രാജീവൻ എളായാവൂർ, ടി ജയകൃഷ്ണൻ, കെ മോഹനൻ എന്നിവർ സംസാരിച്ചു. കല്ലിക്കോടൻ രാഗേഷ്,ബാലകൃഷ്ണൻ മാസ്റ്റർ, പി സി രാധാകൃഷ്ണൻ , എൻ വി പ്രദീപ്, ജയചന്ദ്രൻ മാസ്റ്റർ, ഹംസ ഹാജി,കോർപറേഷൻ കൗൺസിലർമാരായ അനൂപ് ബാലൻ, കെ ഉഷാകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.