മൈത്രി പുരസ്കാരം പേരൂൽ കുഞ്ഞിരാമൻ ഗുരുക്കൾക്ക് സമ്മാനിക്കും

കോൽക്കളി ആചാര്യനും കേരള സംഗീത നാടക അക്കാദമി, കേരള ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാവുമായിരുന്ന ഇടവലത്ത് കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 15-ാമത്കണ്ണൻ ഗുരുക്കൾസ്മാരക മൈത്രി പുരസ്‌കാരം കോൽക്കളി രംഗത്തെ സമർപ്പിത ജീവിതമായ പേരൂൽ കുഞ്ഞിരാമൻ ഗുരുക്കൾക്ക്.

 

 പയ്യന്നൂർ :കോൽക്കളി ആചാര്യനും കേരള സംഗീത നാടക അക്കാദമി, കേരള ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാവുമായിരുന്ന ഇടവലത്ത് കുഞ്ഞിക്കണ്ണൻ ഗുരുക്കളുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 15-ാമത്കണ്ണൻ ഗുരുക്കൾസ്മാരക മൈത്രി പുരസ്‌കാരം കോൽക്കളി രംഗത്തെ സമർപ്പിത ജീവിതമായ പേരൂൽ കുഞ്ഞിരാമൻ ഗുരുക്കൾക്ക്. ആറു പതിറ്റാണ്ടുകളിലധികമായി കോൽക്കളി പരിശീലന - അവതരണ രംഗത്ത് നൽകിയ സമഗ്രമായ സംഭാവനകൾ മുൻനിർത്തി കൊണ്ടാണ് പുരസ്കാരം.

 10000 രൂപയും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം. കെ ശിവകുമാർ, ഡോ. എ കെ വേണുഗോപാലൻ, കെ വി മനോഹരൻ, ഡോ. സി സന്തോഷ് എന്നിവരടങ്ങുന്ന പുരസ്കാര നിർണയ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. മൈത്രി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, പയ്യന്നൂർ തെരൂ കുടുംബാംഗങ്ങളുടെ സഹായത്തോടെ ഏർപ്പെടുത്തിയതാണ് പുരസ്കാരം. മെയ് 19 ചൊവ്വാഴ്ച്ച രാത്രി 7. 30ന് പയ്യന്നൂർ തെരുവിൽ വെച്ച് നടക്കുന്ന കണ്ണൻ ഗുരുക്കൾ അനുസ്മരണ സമ്മേളനത്തിൽവച്ച് ഫോക് ലാൻഡ് ചെയർമാൻ ഡോ. വി ജയരാജൻ പുരസ്‌കാരസമർപ്പണം നിർവ്വഹിക്കും .