പെരിങ്ങത്തൂരിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ ബസിടിച്ച് പരുക്കേറ്റ വിദ്യാർത്ഥി മരിച്ചു

 

പെരിങ്ങത്തൂർ : അഴിയൂർ ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ച് ബസ്സിടിച്ചു സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പെരിങ്ങത്തൂർ എൻ എ എം ഹയർ സെക്കൻ്ററി സ്കൂളിന് സമീപം കുന്നോത്ത് അൻസീറിൻ്റെയും അഴിയൂർ ചുങ്കത്ത് കൊട്ടി കൊല്ലൻറവിട തയ്യിൽ ദറജയിൽ റിൻശയുടെയും മകൻ സെയിൻ അബ്ദുല്ല ( 13 ) യാണ് മരിച്ചത്.

പെരിങ്ങത്തൂർ മൗണ്ട് ഗൈഡ് ഇൻറർ നേഷണൽ സ്ക്കൂൾ എട്ടാം തരം വിദ്യാർഥിയാണ്.  കഴിഞ്ഞ ഞായറാഴ്ച രാവിലെ കൂട്ടുകാരോടൊത്ത് കളി കഴിഞ്ഞു അഴിയൂരിലെ മാതാവിൻ്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത് .

സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുന്നതിന്നിടയിൽ കോഴിക്കോട് - കണ്ണൂർ  റൂട്ടിലോടുന്ന സ്വകാര്യ ബസ് അമിത വേഗതയിൽ ഇടിക്കുകയായിരുന്നു.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ ഇന്നലെ ഉച്ചയോയാണ് അന്ത്യമുണ്ടായത് . തലശ്ശേരി ഗവ: ജനറൽ ആസ്പത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം അഴിയൂർ മദ്രസയിലും പെരിങ്ങത്തൂർ ഹിഫ്ളുൽ ഖുർആൻ കോളജിലും പൊതു ദർശനത്തിന് ശേഷം പെരിങ്ങത്തൂർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി .
സഹോദരങ്ങൾ : സുഹാൻ,അബ്രാം,സിദ്റ.