പെരളശേരി വടക്കുമ്പാട് ശ്രീരാങ്ങോത്ത് ഭഗവതി ക്ഷേത്ര നവീകരണ കലശം 24 മുതൽ

പെരളശ്ശേരി വടക്കുമ്പാട് ശ്രീ രാങ്ങോത്ത് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശം ഈ മാസം 24 മുതൽ 29 വരെ നടക്കുമെന്ന് ക്ഷേത്രം പ്രസിഡണ്ട് ഡോ: വി ആർ മധു കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

 

കണ്ണൂർ :പെരളശ്ശേരി വടക്കുമ്പാട് ശ്രീ രാങ്ങോത്ത് ഭഗവതി ക്ഷേത്രത്തിലെ നവീകരണ കലശം ഈ മാസം 24 മുതൽ 29 വരെ നടക്കുമെന്ന് ക്ഷേത്രം പ്രസിഡണ്ട് ഡോ: വി ആർ മധു കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഒരു വർഷത്തോളമായി ക്ഷേത്രത്തിൽ നവീകരണ ദ്രവ്യ കലശവുമായി ബന്ധപ്പെട്ട ഏകദേശം 35 ലക്ഷത്തോളം രൂപ ചെലവിൽ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ക്ഷേത്ര ശ്രീകോവിൽ മേൽക്കൂര ചെമ്പടിച്ച് അനുബന്ധഭാഗങ്ങൾ പിച്ചളയിൽ പൊതിയുടെ പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്. 

ക്ഷേത്രംതന്ത്രി എടക്കാട് മുല്ലപ്പള്ളി ഇല്ലത്ത് ബഹ്‌മശ്രീ മഹേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ പത്തോളം വൈദിക ബ്രാഹ്മണരാണ് കലശ കർമ്മങ്ങൾ നിർവ്വഹിക്കുന്നത്. 29 ന് ബ്രഹ്മ കലശാഭിഷേകത്തോടെചടങ്ങുകൾ പൂർത്തിയാകും. നവീകരണ കലശത്തോടനുബന്ധിച്ച് 28, 29 തീയ്യതികളിൽ ഉച്ചക്ക് പ്രസാദ സദ്യയുമുണ്ടായിരിക്കുമെന്ന് പ്രസിഡണ്ട് പറഞ്ഞു. വാർത്താ സമ്മേളനത്തിൽഭാരവാഹികളായ വി കെ മാധവൻ നമ്പ്യാർ,വി സി മോഹനൻ മാസ്റ്റർ, സി ഉണ്ണികൃഷ്ണൻ , വി ആർ രാധാകൃഷ്ണൻ എന്നിവരും പങ്കെടുത്തു.