കണ്ണൂർ പെരളശേരി ഗ്രാമ പഞ്ചായത്ത് ആറാംവാർഡ് അംഗം സുരേഷ് ബാബു തണ്ടാരത്ത് നിര്യാതനായി

പെരളശ്ശേരി പഞ്ചായത്ത് ആറാം വാർഡ് മെമ്പർ സുരേഷ്ബാബു തണ്ടാരത്ത് നിര്യാതനായി. ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞുവീണസുരേഷ് ബാബു തണ്ടാരത്തിനെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൃക്ക രോഗത്തിന് ഡയാലിസസ് ചെയ്തു വരികയായിരുന്നു ഇദ്ദേഹം .ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
 

കണ്ണൂർ :പെരളശ്ശേരി പഞ്ചായത്ത് ആറാം വാർഡ് മെമ്പർ സുരേഷ്ബാബു തണ്ടാരത്ത് നിര്യാതനായി. ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞുവീണസുരേഷ് ബാബു തണ്ടാരത്തിനെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൃക്ക രോഗത്തിന് ഡയാലിസസ് ചെയ്തു വരികയായിരുന്നു ഇദ്ദേഹം .ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.  സി.പി.എം സിറ്റിങ് സീറ്റായ ബാവോഡ് ഈസ്റ്റ് വാർഡിൽ നിന്നും 12 വോട്ടിനാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായ സുരേഷ് ബാബു തണ്ടാരത്ത് പെരളശേരി പഞ്ചായത്ത് അംഗമായി ജയിച്ചത്.

കോൺഗ്രസ് പ്രവർത്തന രംഗത്ത് ഏറെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ തിളങ്ങി നിന്ന വ്യക്തി കൂടിയാണ് സുരേഷ് ബാബു തണ്ടാരത്ത്. ജനപ്രിയ നേതാവായ ഇദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം നാടിന് നഷ്മായിരിക്കുകയാണ്.